Follow KVARTHA on Google news Follow Us!
ad

ആകാശത്തേയ്ക്കൊരു ഹൃദയമാതൃക; കൗതുകക്കാഴ്ചയുമായി വി പി എസ് ലേക്ക്ഷോര്‍

26 അടി ഉയരവും 20 അടി വീതിയുമുള്ള കൂറ്റന്‍Kochi, News, hospital, New Year, Treatment, Health, Passenger, Patient, Kerala,
കൊച്ചി: (www.kvartha.com 15.01.2019) 26 അടി ഉയരവും 20 അടി വീതിയുമുള്ള കൂറ്റന്‍ ഹൃദയമാതൃകയാണ് വി പി എസ് ലേക്ക്‌ഷോര്‍ ആശുപത്രിയെ പുതുവത്സരത്തില്‍ ശ്രദ്ധേയമാക്കുന്നത്. ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ 129 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകള്‍ഭാഗത്തുള്ള ഈ 'മെഡിക്കല്‍ ഇന്‍സ്റ്റലേഷന്‍' കൊച്ചി ബിനാലേയുടെ നാളുകളില്‍ കാഴ്ചക്കാര്‍ക്ക് കൗതുകത്തിന്റെ വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നത്.

സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന പുത്തന്‍ പദ്ധതിപ്രഖ്യാപനങ്ങളുടെ നാന്ദിയായാണ് വി.പി.എസ് ഈ ഹൃദയമാതൃകയെ കാണുന്നത്. ജീവന്റെ തുടിപ്പുകള്‍ എന്നും നിലനില്‍ക്കുവാന്‍ കൃത്യമായ ബോധവത്ക്കരണവും ആവശ്യമാണെന്ന് കൂറ്റന്‍ ഹൃദയമാതൃകയിലൂടെ ലേക്ക്‌ഷോര്‍ പറഞ്ഞുവയ്ക്കുകയാണ്.

Heart Medical installation in VPS Lakeshore Hospital. Kochi, News, Hospital, New Year, Treatment, Health, Passenger, Patient, Kerala.

പൊതുജനസൗഹാര്‍ദ ചികിത്സാരീതികള്‍ കൊണ്ട് ശ്രദ്ധേയമായ ഈ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെയും ഹൃദയത്തുടിപ്പാകുവാനുള്ള കര്‍മപദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ലൈഫ്‌ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തില്‍ കലാസംവിധായകന്‍ സുനില്‍ ലാവണ്യയും പതിനാലംഗ സംഘവും ചേര്‍ന്നാണ് പതിനഞ്ചു ദിവസം കൊണ്ട് ഈ ഹൃദയമാതൃക പൂര്‍ത്തിയാക്കിയത്.

റോഡിലുടെ സഞ്ചരിക്കുന്ന യാത്രികര്‍ക്ക് കാഴ്ചയുടെ അരങ്ങുതീര്‍ത്താണ് ലേക്ക്‌ഷോര്‍, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സ് - ഗിന്നസ് ലോകറെക്കോര്‍ഡില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. 

മെറ്റല്‍പൈപ്പുകളും പോളിഫോമുമടക്കമുള്ള നിര്‍മാണസാമഗ്രികളാണ് 26 അടി ഹൃദയത്തിന് ഊടും പാവും നെയ്തത്. വി.പി.എസ് ലേക്ക്‌ഷോര്‍ സി.ഇ.ഒ എസ് കെ അബ്ദുസ്സ ലോക റെക്കോര്‍ഡ് ഹൃദയമാതൃക അനാവരണം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Heart Medical installation in VPS Lakeshore Hospital. Kochi, News, Hospital, New Year, Treatment, Health, Passenger, Patient, Kerala.