» » » » » » » » » » പഴയ നോട്ട് മാറി പുതിയ നോട്ട് നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും 60ലക്ഷം രൂപ തട്ടി; ഗായിക അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 11.01.2019) പഴയ നോട്ട് മാറി പുതിയ നോട്ട് നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും 60ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഗായിക അറസ്റ്റില്‍. 2016 ല്‍ നോട്ടു അസാധുവാക്കിയ സമയത്ത് ഹരിയാനയിലാണു സംഭവം. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 60 ലക്ഷം രൂപയാണ് ഇരുപത്തിയേഴുകാരിയായ ഗായിക ഷിഖ രാഘവ് വിരമിച്ച ഉദ്യോഗസ്ഥനില്‍നിന്നു തട്ടിയെടുത്തത്.

2016ല്‍ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങില്‍ വച്ചാണു ഷിഖയും സുഹൃത്ത് പവനും പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന ആളെ പരിചയപ്പെടുന്നത്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് പണത്തിന് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത് പഴയ നോട്ടുകള്‍ മാറി പുതിയ നോട്ട് നല്‍കാമെന്ന് ഗായികയും സുഹൃത്തും ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെയും പറഞ്ഞു വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ലഭിച്ച പണവുമായി ഷിഖയും സുഹൃത്തും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പവനെ പോലീസ് പിടികൂടിയിരുന്നു.

Haryana Singer, 27, Arrested For Duping Man Of Rs. 60 Lakh After Notes Ban, New Delhi, News, Cheating, Demonetization, Singer, Arrested, Police, National.

എന്നാല്‍ ഒളിവിലായിരുന്ന ഷിഖയെ രണ്ടുവര്‍ഷത്തിനുശേഷമാണ് പോലീസ് പിടിച്ചത്. ഹരിയാനയില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഷിഖയെ ഡെല്‍ഹിയിലെത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Haryana Singer, 27, Arrested For Duping Man Of Rs. 60 Lakh After Notes Ban, New Delhi, News, Cheating, Demonetization, Singer, Arrested, Police, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal