Follow KVARTHA on Google news Follow Us!
ad

അന്താരാഷ്ട്ര സഹായനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായി കേരള മുഖ്യമന്ത്രിയുടെ ധനകാര്യ ഉപദേശകയായിരുന്ന ഗീതാ ഗോപിനാഥ് ചുമതലയേറ്റു

അന്താരാഷ്ട്ര സഹായനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായി കേരള മുഖ്യമന്ത്രിയുടെ ധനകാര്യ ഉപദേശകയായിരുന്ന ഗീതാ ഗോപിനാഥ് ചുമതലയേറ്റു. അന്താരാഷ്ട്ര സഹായനിധി (ഐഎംIndia, New Delhi, News, National, World, Economic Crisis, Harvard economist Gita Gopinath appointed chief economist at IMF
ന്യൂഡല്‍ഹി: (www.kvartha.com 08.01.2019) അന്താരാഷ്ട്ര സഹായനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായി കേരള മുഖ്യമന്ത്രിയുടെ ധനകാര്യ ഉപദേശകയായിരുന്ന ഗീതാ ഗോപിനാഥ് ചുമതലയേറ്റു. അന്താരാഷ്ട്ര സഹായനിധി (ഐഎംഎഫ്)യുടെ ചീഫ് ഇക്കണോമിസ്റ്റാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ഗീതാ ഗോപിനാഥ്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രഫസറായിരുന്ന ഗീതയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി പ്രഖ്യാപിച്ചത്.

ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളജ്, ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എന്നിവിടങ്ങളില്‍ പഠിച്ചാണ് ഗീത എംഎ നേടിയത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണില്‍ നിന്ന് എംഎയും പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു പിഎച്ച്ഡിയും എടുത്തു. 2011ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറം ഗീതയെ യംഗ് ഗ്ലോബല്‍ ലീഡര് ആയി തെരഞ്ഞെടുത്തിരുന്നു.


Keywords: India, New Delhi, News, National, World, Economic Crisis, Harvard economist Gita Gopinath appointed chief economist at IMF