Follow KVARTHA on Google news Follow Us!
ad

ശബരിമല: ഹര്‍ത്താല്‍ ദിനത്തില്‍ വീടുകള്‍ ആക്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലില്‍ അക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അന്വേഷണ Kerala, News, Harthal, Assault, Suspension, Govt employee suspended for assault during Hartal
അടൂര്‍: (www.kvartha.com 11.01.2019) ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലില്‍ അക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്  സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. റാന്നി പെരുനാട് പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Kerala, News, Harthal, Assault, Suspension, Govt employee suspended for assault during Hartal

ഹര്‍ത്താല്‍ ദിവസം സംഘം ചേര്‍ന്ന് അടൂരിലെ വീടുകള്‍ തകര്‍ത്തുവെന്നാണ് വിഷ്ണു പ്രസാദിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഹര്‍ത്താല്‍ ദിവസം രാത്രി അടൂരിലെ മുപ്പതോളം വീടുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. മഴു ഉപയോഗിച്ച് ഈ വീടുകളുടെ വാതിലുകള്‍ ഒരു സംഘം തകര്‍ക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചതായും പരാതിയുണ്ട്. ഇതിന് പിന്നില്‍ വിഷ്ണു പ്രസാദ് ഉള്‍പ്പെട്ട സംഘമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വകുപ്പ് തല നടപടി സ്വീകരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Harthal, Assault, Suspension, Govt employee suspended for assault during Hartal