Follow KVARTHA on Google news Follow Us!
ad

വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട്: യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെയുള്ള ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അനന്തിരവന്‍ രംഗത്ത്

യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ബിജെപി നേതാവും New Delhi, Politics, BJP, Accidental Death, NCP, Leaders, Enquiry, Election, News, National,
ന്യൂഡല്‍ഹി: (www.kvartha.com 22.01.2019) യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു അനന്തിരവനും എന്‍സിപി നേതാവും കൂടിയായ ധനഞ്ജയ് മുണ്ടെ രംഗത്ത്. ട്വിറ്ററിലൂടെയാണ് ധനഞ്ജയ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗമായ റോ അല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ധനഞ്ജയ് മുണ്ടെയുടെ ആവശ്യം. ഗോപിനാഥ് മുണ്ടെയോട് അടുപ്പമുള്ള എല്ലാവരും അന്നത്തേത് അപകടമായിരുന്നോ അട്ടിമറി ആയിരുന്നോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ധനഞ്ജയ് ട്വിറ്ററില്‍ കുറിച്ചു.

 Gopinath Munde's Nephew Seeks SC Probe Into Uncle's Death After Cyber Expert's EVM Hacking Claim, New Delhi, Politics, BJP, Accidental Death, NCP, Leaders, Enquiry, Election, News, National.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും ഈ രഹസ്യമറിയാവുന്നതുകൊണ്ടാണു ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും കഴിഞ്ഞദിവസം യുഎസ് ഹാക്കര്‍ സയീദ് ഷൂജ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചിട്ടുണ്ട്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നതായാണ് സയീദ് ഷൂജയുടെ വെളിപ്പെടുത്തല്‍. ദി ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്റെ സാന്നിധ്യവും ഹാക്കത്തോണിലുണ്ടായിരുന്നു.

യഥാര്‍ഥ തെരഞ്ഞെടുപ്പ് ഫലമല്ല അന്ന് നടന്നതെന്നും സയീദ് പറയുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചു യുഎസ് സൈബര്‍ വിദഗ്ധനും ഹാക്കറുമായ സയീദ് ഷൂജയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്;

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി.എസ്. സമ്പത്തിനു വോട്ടിങ് യന്ത്രത്തിെല അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നു.

ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളിലും അട്ടിമറിക്കു ശ്രമമുണ്ടായിരുന്നു. രാജ്യത്ത് ഒന്‍പതിടങ്ങളിലാണ് അട്ടിമറിക്കുള്ള സാങ്കേതിക സൗകര്യങ്ങളുള്ളത്.

എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുകയാണെന്ന് ഇതു ചെയ്യുന്നവര്‍ക്കു പോലും അറിയില്ല. അത്ര രഹസ്യമായാണു കാര്യങ്ങള്‍. ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നു. അതേസമയം ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ ഇനിയും വ്യക്തമല്ല

Keywords: Gopinath Munde's Nephew Seeks SC Probe Into Uncle's Death After Cyber Expert's EVM Hacking Claim, New Delhi, Politics, BJP, Accidental Death, NCP, Leaders, Enquiry, Election, News, National.