Follow KVARTHA on Google news Follow Us!
ad

നമ്പി നാരായണന് മാത്രമല്ല തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫൗസിയ ഹസന്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു; കേസില്‍ പ്രതിയായതോടെ മകളുടെ വിദ്യാഭ്യാസം മുടങ്ങി; ചാരക്കേസിന് പിന്നില്‍ എസ് വിജയനെന്നും ആരോപണം

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫൗസിയ ഹസന്‍ നിയമ Kozhikode, News, Trending, ISRO, Police, Compensation, Court, Politics, Allegation, Trapped, Kerala,
കോഴിക്കോട്: (www.kvartha.com 10.01.2019) ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫൗസിയ ഹസന്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. ചാരക്കേസിന് പിന്നില്‍ പോലീസ് ഉദ്യോദസ്ഥന്‍ എസ്.വിജയനാണെന്നും ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും ഫൗസിയ ഹസന്‍ വ്യക്തമാക്കി.

ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നമ്പി നാരായണന് നല്‍കിയതു പോലെ തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും ഫൗസിയ പറഞ്ഞു. ചാരക്കേസില്‍ പ്രതിയായതോടെ തന്റെ ജീവിതം തന്നെ താറുമാറായി. ഇതു മൂലം തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും ഫൗസിയ ഹസന്‍ പറയുന്നു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.

Fousiya Hassan demands compensation in ISRO espionage case, Kozhikode, News, Trending, ISRO, Police, Compensation, Court, Politics, Allegation, Trapped, Kerala

കേസില്‍ താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. ഞങ്ങള്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ചാരക്കേസില്‍ തങ്ങള്‍ ആയുധമാവുകയായിരുന്നുവെന്നും ഫൗസിയ വ്യക്തമാക്കി. കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമാണെന്നും ഫൗസിയ കൂട്ടിച്ചേര്‍ത്തു.

'ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. വൈകിയ വേളയിലെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയില്‍ വച്ചാണ് ആദ്യം കാണുന്നതെന്നും ഫൗസിയ പറഞ്ഞു.

വിവാദമായ ഐ എസ് ആര്‍ ഒ ചാരക്കേസില്‍ മറിയം റഷീദയ്‌ക്കൊപ്പം ചാരവനിതയായി ചിത്രീകരിക്കപ്പെട്ടയാളാണ് ഫൗസിയ. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ നമ്പി നാരായണനു ലഭിച്ചതു പോലെ തനിക്കും നഷ്ടപരിഹാരം വേണമെന്നാണ് ഫൗസിയയുടെ ആവശ്യം.

കേരളാ പോലീസിന്റേത് ഉള്‍പ്പെടെ ഭീകരമായ ചോദ്യം ചെയ്യലിന് താന്‍ വിധേയയായെന്നും അവര്‍ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അഭിഭാഷകനായ പ്രസാദ് ഗാന്ധിയെ ഫൗസിയ ചുമതലപ്പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fousiya Hassan demands compensation in ISRO espionage case, Kozhikode, News, Trending, ISRO, Police, Compensation, Court, Politics, Allegation, Trapped, Kerala.