» » » » » » ആശുപത്രിയില്‍ നിന്നും ഫേസ്‌ബുക്ക്‌ ലൈവ്‌ ചെയ്‌ത്‌ 20 മിനിറ്റ്‌ കഴിഞ്ഞപ്പോഴാണ്‌ കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്‌, അപ്പോള്‍ തന്നെ ഡിലീറ്റ്‌ ചെയ്‌തു; തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച്‌ ഫിറോസ്‌ കുന്നംപറമ്പില്‍

കോഴിക്കോട്‌: (www.kvartha.com 10.01.2019) ജീവിതം വഴിമുട്ടിയ ഒരുപാട്‌ കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ സജീവമായി രംഗത്തുള്ള ഫിറോസ്‌ കുന്നംപറമ്പില്‍ തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ പുറത്തുവരുന്നത്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തങ്ങളുടെ ബന്ധുവിന്‌ കിഡ്‌നി മാറ്റിവെക്കാന്‍ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചാണ്‌ മലപ്പുറത്തെ ഒരു ദമ്പതികള്‍ തന്റെ അടുക്കല്‍ വന്നതെന്നും, അവരുടെ ദയനീയാവസ്ഥ കണ്ട്‌ പാലക്കാട്‌ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക്‌ പോയ താന്‍ വഞ്ചിക്കപ്പെട്ടതായി പിന്നീടാണ്‌ തിരിച്ചറിഞ്ഞതെന്നും ഫിറോസ്‌ വെളിപ്പെടുത്തി.
 Facebook Live, Firoz Kunnamparambil, Cheating, Family, Video, Hospital, Kozhikode, Palakkad.

രണ്ടു മാസം മുമ്പ്‌ മുതല്‍ തന്നെ ഈ കുടുംബം ഫിറോസുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും ഇതുവരെ സഹായമായി ലഭിച്ചത്‌ ഒന്നര ലക്ഷം രൂപ മാത്രമാണെന്നുമാണ്‌ അവര്‍ തന്നോട്‌ പറഞ്ഞത്‌. തന്റെ ആവശ്യപ്രകാരം ആശുപത്രിയില്‍ കഴിയുന്ന രോഗിയെ ഉള്‍പെടുത്തി വീഡിയോ ചെയ്യാന്‍ ഡോക്ടര്‍ അനുമതി നല്‍കിയതോടെ കോഴിക്കോട്ടേക്ക്‌ പുറപ്പെട്ടു. അവിടെ വെച്ച്‌ രോഗിക്ക്‌ സഹായം അഭ്യര്‍ത്ഥിച്ചുള്ള ഫേസ്‌ബുക്ക്‌ ലൈവ്‌ വീഡിയോ ചെയ്‌ത തന്‍, ഒരാളുടെ കമന്റ്‌ വഴിയാണ്‌ കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്‌. ഈ കുടുംബത്തിന്‌ നാട്ടിലെ ചില സംഘടനകളും മഹല്‍ കമ്മിറ്റിയും ചേര്‍ന്ന്‌ 22 ലക്ഷം പിരിവ്‌ നടത്തി നല്‍കിയെന്നായിരുന്നു കമന്റ്‌. ഇതോടെ ഫിറോസ്‌ ആ കുടുംബത്തെ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക്‌ അത്തരത്തിലൊരു സഹായം ലഭിച്ചില്ലെന്നായിരുന്നും, അവര്‍ കള്ളം പറയുകയാണെന്നുമായിരുന്നു പ്രതികരണം. പിന്നീട്‌ വീണ്ടും വിളിച്ചപ്പോള്‍ മഹല്ല്‌ കമ്മിറ്റി സ്വരൂപിച്ച പണം ഇപ്പോള്‍ തങ്ങളുടെ കൈവശം ഏല്‍പ്പിച്ചതായി ആ കുടുംബം വ്യക്തമാക്കിയെന്നും ഫിറോസ്‌ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തി.

തനിക്ക്‌ ആദ്യമായാണ്‌ ഇത്തരമൊരു അനുഭവം ഉണ്ടാകുന്നതെന്നും എല്ലാവര്‍ക്കും ഇതുപാഠമാണെന്നും ഫിറോസ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. അതേസമയം സംഘടനകളും മഹല്ല്‌ കമ്മിറ്റിയും 22 ലക്ഷം സ്വരൂപിച്ച കാര്യം അറിയാതെയായിരിക്കാം കുടുംബം ഫിറോസിനെ ബന്ധപ്പെട്ടതെന്നും ചിലര്‍ വാദിക്കുന്നു.

സഹായം അഭ്യര്‍ത്ഥിച്ച്‌ ചെയ്യുന്ന വീഡിയോകള്‍ പിന്നീട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്‌തുപോകുന്നുണ്ട്‌. ചിലര്‍ തീയ്യതി പോലും നോക്കാതെ വീഡിയോയില്‍ സൂചിപ്പിക്കുന്ന അക്കൗണ്ടിലേക്ക്‌ പണം അയക്കാറുണ്ട്‌. ഇത്തരത്തിലുള്ള വീഡിയോ ചെയ്യുന്നവര്‍ ഇരകള്‍ക്ക്‌ ആവശ്യമുള്ള പണം വന്നുകഴിഞ്ഞാല്‍ അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യാറാണ്‌ പതിവ്‌. എന്നാല്‍ ചില അക്കൗണ്ടുകള്‍ ക്ലോസ്‌ ചെയ്യാതെ കിടക്കുകയും ആ അക്കൗണ്ടിലേക്ക്‌ പണം വരുന്നത്‌ തുടരുകയും ചെയ്യുന്നത്‌ ഈ മേഖലയില്‍ നടക്കുന്ന മറ്റൊരു തട്ടിപ്പാണ്‌.

ഫേസ്‌ബുക്കില്‍ സജീവമായ ഫിറോസ്‌ കുന്നംപറമ്പില്‍ ഇതിനകം തന്നെ നിരവധി കുടുംബങ്ങളെയാണ്‌ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവന്നത്‌. തന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ഓടിപ്പായുന്ന ഫിറോസ്‌ ഏറെ വേദനയോടെയാണ്‌ കഴിഞ്ഞ ദിവസമുണ്ടായ ദുരനുഭവം പങ്കുവെച്ചത്‌. അതേസമയം ഇത്തരം വീഡിയോകള്‍ ചെയ്യുമ്പോള്‍ ഇരകളുടെ നാട്ടിലെ പ്രാദേശിക സംഘടനകളെയോ, മറ്റോ ബന്ധപ്പെട്ട്‌ കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നാണ്‌ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ മുന്നോട്ട്‌ വെക്കുന്ന നിര്‍ദേശം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Facebook Live, Firoz Kunnamparambil, Cheating, Family, Video, Hospital, Kozhikode, Palakkad, Firoz Kunnamparambil on deleted live video.

About Kvartha Delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal