Follow KVARTHA on Google news Follow Us!
ad

ഒളിവ് ജീവിതത്തിനിടയില്‍ പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസ് എം എല്‍ എമാര്‍ ; കുപ്പിക്കൊണ്ട് തലക്കടിയേറ്റ ഒരാള്‍ ആശുപത്രിയില്‍; പരിഹാസവുമായി ബി ജെ പി

ഒളിവ് ജീവിതത്തിനിടയില്‍ പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസ് എം എല്‍ എമാര്‍New Delhi, Bangalore, News, Politics, Karnataka, Trending, Congress, BJP, attack, Injured, hospital, Treatment, National,
ന്യൂഡല്‍ഹി: (www.kvartha.com 20.01.2019) ഒളിവ് ജീവിതത്തിനിടയില്‍ പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസ് എം എല്‍ എമാര്‍. കുപ്പിക്കൊണ്ട് തലക്കടിയേറ്റ ഒരാള്‍ ആശുപത്രിയില്‍. കോണ്‍ഗ്രസിനെ കണക്കിന് പരിഹസിച്ച് ബി ജെ പി. സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്ക് തടയിടാന്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് നേതൃത്വത്തിന് മുട്ടന്‍ പണിയാണ് ലഭിച്ചിരിക്കുന്നതെന്നാണ് ബി ജെ പിയുടെ പരിഹാസം.

ബംഗളൂരുവിലെ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാര്‍ പരസ്പരം ഏറ്റുമുട്ടിയതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയാകുന്നത്. കോണ്‍ഗ്രസ് വിമത എം.എല്‍.എ ജെ.എന്‍.ഗണേഷില്‍ നിന്നും കുപ്പിക്കൊണ്ട് തലക്കടിയേറ്റ ആനന്ദ് സിംഗ് ആണ് ആശുപത്രിയില്‍ കഴിയുന്നത്. ആനന്ദ് സിംഗിനെ സന്ദര്‍ശിക്കാന്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തിയതായും വിവരമുണ്ട്. എന്നാല്‍ സംഭവം നിഷേധിച്ച കോണ്‍ഗ്രസ് നേതൃത്വം ഇത് വ്യാജവാര്‍ത്തയാണെന്ന് അറിയിച്ചു. എം എല്‍ എയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അറിയിച്ചു.

 'Fight' Lands Karnataka Lawmaker In Hospital? "Chest Pain," Says Congress, New Delhi, Bangalore, News, Politics, Karnataka, Trending, Congress, BJP, attack, Injured, hospital, Treatment, National.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയ കര്‍ണാടക ബി.ജെ.പി നേതൃത്വം രൂക്ഷമാ ഭാഷയിലാണ് കോണ്‍ഗ്രസിനെ കളിയാക്കിയത്. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്നതിന് ഇതില്‍ കൂടുതല്‍ തെളിവെന്തിനാണെന്ന് ബി.ജെ.പി നേതൃത്വം ചോദിച്ചു. റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൈയാങ്കളി തുടങ്ങി. ഒരു എം.എല്‍.എ ആശുപത്രിയിലായി. എത്രകാലം ഇക്കാര്യം കോണ്‍ഗ്രസ് മറച്ചുവെച്ച് തങ്ങളെ കുറ്റപ്പെടുത്തുമെന്നും ബി.ജെ.പി ചോദിച്ചു.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ഡി.ശിവകുമാര്‍ പ്രതികരണം. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. എം.എല്‍.എമാരെല്ലാം ഒരുമിച്ച് വരികയും പോവുകയും ചെയ്യുന്നത് എല്ലാവരും കണ്ടതല്ലേ. എല്ലാവരും ഒരുമിച്ച് തന്നെയാണ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടാണ്. ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടിയെന്ന് പറയുന്ന എം.എല്‍.എമാര്‍ രണ്ട് പേരും അവരുടെ റൂമുകളില്‍ തന്നെയുണ്ട്. സമയമാകുമ്പോള്‍ അവര്‍ നിങ്ങളെ വന്ന് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Fight' Lands Karnataka Lawmaker In Hospital? "Chest Pain," Says Congress, New Delhi, Bangalore, News, Politics, Karnataka, Trending, Congress, BJP, attack, Injured, Hospital, Treatment, National.