Follow KVARTHA on Google news Follow Us!
ad

യു എസ് ഹാക്കറുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും വോട്ടിങ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍

യു എസ് ഹാക്കറുടെ നിര്‍ണായക വെളിപ്പെടുത്തലിന് New Delhi, News, Lok Sabha, Election, Election Commission, Police, Complaint, Parliament, Case, National
ന്യൂഡല്‍ഹി: (www.kvartha.com 24.01.2019) യു എസ് ഹാക്കറുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും വോട്ടിങ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍. ഇനി ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപോക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ സുനില്‍ അറോറ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നും രണ്ട് പതിറ്റാണ്ടായി ഈ മെഷീന്‍ തന്നെയാണ് തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നതെന്നും ആരോപണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

EVM, VVPATs to continue: Election Commission rules out return to paper ballot, New Delhi, News, Lok Sabha, Election, Election Commission, Police, Complaint, Parliament, Case, National

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയെന്ന് അവകാശപ്പെട്ട 'ഐടി വിദഗ്ധന്‍' സയ്യിദ് ഷൂജയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷണറുടെ വിശദികരണം. ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നതിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 505ാം വകുപ്പു പ്രകാരം സയ്യിദ് ഷൂജക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: EVM, VVPATs to continue: Election Commission rules out return to paper ballot, New Delhi, News, Lok Sabha, Election, Election Commission, Police, Complaint, Parliament, Case, National.