Follow KVARTHA on Google news Follow Us!
ad

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ല; ഉത്തരവുമായി ജില്ലാ പോലീസ് മേധാവി

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ല. ഇതുസംബന്ധിച്ച് Makaravilakk program, Pathanamthitta, Sabarimala, Sabarimala Temple, Kerala, News, Trending, Police Chief, Dist police Chief ordered on Sabarimala Makaravilakk program
പത്തനംതിട്ട: (www.kvartha.com 10.01.2019) ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ല. ഇതുസംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ദേവസ്വം ബോര്‍ഡിന് ഉത്തരവ് നല്‍കി. ശബരിമലയില്‍ മകരവിളക്കിന് മുന്നോടിയായി നടത്തുന്ന തിരുവാഭരണ ഘോഷയാത്രയില്‍ നിന്നാണ്, സുപ്രീം കോടതി വിധിയെ എതിര്‍ത്തവരെ മാറ്റിനിര്‍ത്താന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ശബരിമലയില്‍ യുവതി പ്രവേശത്തെ എതിര്‍ത്തവര്‍ക്കും, പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും ഘോഷയാത്ര അനുഗമിക്കാന്‍ സാധിക്കില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ക്കും ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഘോഷയാത്രയില്‍ പങ്കെടുക്കുന്ന പോലീസുകാര്‍ ഒഴികെയുള്ളവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്താണ് പുതിയ നീക്കം.

അതേസമയം ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കണമെന്ന് പന്തളം കൊട്ടാരം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Makaravilakk program, Pathanamthitta, Sabarimala, Sabarimala Temple, Kerala, News, Trending, Police Chief, Dist police Chief ordered on Sabarimala Makaravilakk program
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Makaravilakk program, Pathanamthitta, Sabarimala, Sabarimala Temple, Kerala, News, Trending, Police Chief, Dist police Chief ordered on Sabarimala Makaravilakk program