Follow KVARTHA on Google news Follow Us!
ad

എന്‍ഡോസള്‍ഫാന്‍ പീഡിതരെ അവഗണിക്കുന്നു: ദയാബായ്

എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലുംKochi, News, Endosulfan, victims, Chief Minister, Complaint, Supreme Court of India, Kerala,
കൊച്ചി: (www.kvartha.com 19.01.2019) എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ദയകാണിക്കാതെ മുഖ്യമന്ത്രി അവരെ പുറംകാല്‍ കൊണ്ടു തൊഴിക്കുകയാണെന്ന് പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തകയായ ദയാബായ് കുറ്റപ്പെടുത്തി.

 2010ല്‍ സുപ്രീംകോടതി എന്‍ഡോസള്‍ഫാന്‍ ദുരന്തം അനുഭവിക്കുന്ന മുഴുവന്‍ പേര്‍ക്കു അഞ്ച് ലക്ഷം രൂപ വീതം ധനസഹായം മൂന്നു മാസത്തിനകം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. പ്രാഥമിക കണക്കനുസരിച്ച് 6212 ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കേണ്ടിയിരുന്നു.

Daya Bai about Endosulfan victims, Kochi, News, Endosulfan, victims, Chief Minister, Complaint, Supreme Court of India, Kerala.

എന്നാല്‍ പിന്നീട് ദുരന്തബാധിതരുടെ എണ്ണം സര്‍ക്കാര്‍ 4182 ആയും 2011ല്‍ 1318 ആയും കഴിഞ്ഞ വര്‍ഷം 303 ആയും വെട്ടിക്കുറച്ചു. ദുരിതബാധിതരായ 3547 പേര്‍ക്ക് യാതൊരു ധനസഹായവും ലഭിച്ചില്ല. എന്‍ഡോസള്‍ഫാന്‍ കമ്പനി അധികൃതരുടെ ഒത്താശയോടെ സംഭവത്തെ നിസാരവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നതെന്നും ഇതിനു പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നതായും ദയാബായ് ആരോപിച്ചു.

കിണറ്റില്‍ ഇട്ടു മൂടിയ എന്‍ഡോസള്‍ഫാന്‍ പരിശോധിക്കാനും അവ പൂര്‍ണമായും നശിപ്പിക്കാനും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദുരിതബാധിതര്‍ക്കു ആവശ്യമായ ചികിത്സ ജില്ലയില്‍ തന്നെ നടപ്പിലാക്കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അതേപോലെ ദുരന്തബാധിതര്‍ക്കുവേണ്ടി ഒരു ന്യൂറോളജിസറ്റിനെപ്പോലും നിയമിക്കാന്‍ കഴിഞ്ഞില്ല. കാസര്‍കോട് ജില്ലയോട് ചിറ്റമ്മനയമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നതെന്നും ദയാബായ് പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകര്‍ നടപ്പിലാക്കുക, 2013ല്‍ ബാധിതരുടെ കടം എഴുതിതള്ളാനുള്ള തീരുമാനം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുക, ഈ വന്‍ ദുരന്തത്തിനു ഇടയാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു ട്രീബ്യൂണല്‍ സ്ഥാപിക്കുക, കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും നല്‍കിവരുന്ന തുഛമായ പെന്‍ഷന്‍ തുക 5,000 രൂപയെങ്കിലുമായി വര്‍ദ്ധിപ്പിക്കുക, മുഴുവന്‍ ദുരിതബാധിതര്‍ക്കും നല്‍കി വന്നിരുന്ന റേഷന്‍ ആനുകൂല്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അലംഭാവവും സംഭവം നിസാരവര്‍ക്കരിക്കാനുള്ള നീക്കത്തിനും എതിരെ ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല പട്ടിണിസമരം ആരംഭിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകയായ ദയാബായിയും സമരത്തില്‍ പങ്കുചേരുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകന്‍ അമ്പലത്തല കുഞ്ഞികൃഷണന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Daya Bai about Endosulfan victims, Kochi, News, Endosulfan, victims, Chief Minister, Complaint, Supreme Court of India, Kerala.