Follow KVARTHA on Google news Follow Us!
ad

പ്രളയത്തില്‍ ആടിയുലഞ്ഞ കേരളത്തെ സഹായിക്കാന്‍ കേന്ദ്രം മടി കാണിച്ചു; യുഎഇയുടെ സഹായ വാഗ്ദാനം നിരസിച്ചുവെന്നും മുഖ്യമന്ത്രി

പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടിക്ക് തടസം നിന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ ആടിയുലഞ്ഞ കേരളത്തെ സഹായിക്കാKerala, Thiruvananthapuram, News, Flood, UAE, CM, Pinarayi vijayan, BJP, CM against center on flood issue
തിരുവനന്തപുരം: (www.kvartha.com 20.01.2019) പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടിക്ക് തടസം നിന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ ആടിയുലഞ്ഞ കേരളത്തെ സഹായിക്കാന്‍ കേന്ദ്രം മടി കാണിച്ചുവെന്നും യുഎഇയുടെ സഹായ വാഗ്ദാനം നിരസിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം അത് നിരസിക്കുകയായിരുന്നു. അദ്ദേഹം ആരോപിച്ചു. ആയിരക്കണക്കിന് കോടി രൂപയാണ് ഇതിലൂടെ നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലിംഗ സമത്വം ഭരണഘടനാപരമായ അവകാശമാണ്. നാടിന്റെ മുന്നേറ്റത്തെ തകര്‍ക്കാന്‍ യാഥാസ്ഥിക സമൂഹം എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഒരു സര്‍ക്കാരിനും ഇക്കാര്യത്തില്‍ എതിര്‍ത്ത് നില്‍ക്കാന്‍ സാധിക്കില്ല.

സ്ത്രീകളെ ഇരുട്ടറകളിലേക്ക് തള്ളിവിടുന്നനെതിരെയായിരുന്നു വനിതാ മതില്‍. ഇത് ലോകം മുഴുവന്‍ ശ്രദ്ധിച്ചു. ബിബിസി വരെ പ്രധാന വാര്‍ത്തയായി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകും. ആരുടേയും എതിര്‍പ്പുകളെ വകവയ്ക്കില്ലെന്നും ബിജെപിയും കോണ്‍ഗ്രസും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.



Keywords: Kerala, Thiruvananthapuram, News, Flood, UAE, CM, Pinarayi vijayan, BJP, CM against center on flood issue