» » » » ആണ്‍ കെണിയും പെണ്‍ ധൈര്യവും; എല്ലാം സംഭവിച്ച ശേഷം 'എന്നെ പീഡിപ്പിച്ചേ' എന്ന് പരാതി നല്‍കിയിട്ടുകാര്യമില്ല

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 08.01.2019) ന്റെ ഒപ്പം പഠിച്ച ഒരു പഴയകാല സുഹ്യത്തിനെ ബസ് യാത്രയില്‍ കണ്ടുമുട്ടാനിടയായി. യാത്രക്കിടയില്‍ പല വര്‍ത്തമാനങ്ങള്‍ പറയുന്ന കൂട്ടത്തില്‍ സുഹൃത്ത് സൂചിപ്പിച്ച കാര്യങ്ങളാണിത്. ഞാന്‍ എഴുതിവരുന്ന പത്ര കോളങ്ങളിലെ കുറിപ്പുകളുടെ സ്ഥിരം വായനക്കാരനാണ് അദ്ദേഹമെന്ന് പറഞ്ഞു. 'മാഷ് എഴുതുന്ന പല പ്രശ്‌നങ്ങള്‍ക്കും എന്താണ് പരിഹാരമെന്ന് ആ കുറിപ്പില്‍ എഴുതാറുമുണ്ട്. അത് കൊണ്ട് മാഷോട് ഞാനറിഞ്ഞ ഒന്നു രണ്ടു പ്രശ്‌നങ്ങളുടെ പരിഹാരമെന്താണെന്ന് ചോദിച്ചോട്ടെ.'

എന്തോ ഗുരുതര പ്രശ്‌നമായിരിക്കാം സുഹ്യത്ത് ആരായാന്‍ പോകുന്നതെന്ന് മനസ്സില്‍ തോന്നി. എങ്കിലും കാര്യമറിയാല്ലോ എന്ന ചിന്തയില്‍ ഞാന്‍ കാര്യം അന്വേഷിച്ചു. അദ്ദേഹം തുടങ്ങിയത് ഇങ്ങനെ.. 'നമ്മുടെ യുവക്കള്‍ ചെറിയ പെണ്‍കുട്ടികളെ തങ്ങളുടെ ലൈംഗിക സുഖത്തിനു വേണ്ടി കെണിയില്‍ വിഴ്ത്താന്‍ സമര്‍ഥരാണ്.
Kookanam-Rahman, Article, Molestation, Girl, Student, Love, Cheating after love

ഞാന്‍ അറിഞ്ഞ സംഭവത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. പെണ്‍കുട്ടിയുടെ അയല്‍പക്കക്കാരനാണ് യുവാവ്. ചെറുപ്പത്തിലെ കാണുകയും വീട്ടുകരുമായി പരസ്പരം അറിയുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് പത്ത് പതിനഞ്ച് വയസ്സായപ്പോള്‍ മുതല്‍ യുവാവിന്റെ സമീപനത്തില്‍ മാറ്റം വരാന്‍ തുടങ്ങി. പെണ്‍കൂട്ടുകാരികളുമായി സ്‌കൂളിലേക്കു പോകുമ്പോഴും വരുമ്പോഴും ചില ദിവസങ്ങളില്‍ ഈ ചെറുപ്പക്കാരനെ അവള്‍ കാണാറുണ്ട്. അവന്‍ അവളുടെ കൂട്ടുകാരെക്കെ കേള്‍ക്കത്തക്ക വിധത്തില്‍ എനിക്ക് നിന്നെ ഇഷ്ടമാണ് എന്നു പറയാറുണ്ട്, 'എനിക്ക് നിന്നെ ഇഷ്ടമല്ല' എന്ന് പെണ്‍കുട്ടി തിരിച്ചും പറയും.'

ദിവസങ്ങളും മാസങ്ങളും നീങ്ങി. അവന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വരാന്‍ തുടങ്ങി. അവളെ തനിച്ചുകിട്ടുമ്പോഴൊക്കെ സ്‌നേഹകാര്യം ഗൗരവത്തില്‍ പറയാന്‍ തുടങ്ങി. അവള്‍ അപ്പോഴും ഒഴിഞ്ഞുമാറി നടന്നു. എന്നിട്ടും അവന്‍ വിടാതെ കൂടി. അവളുടെ സൗന്ദര്യത്തെക്കുറിച്ച് പുകഴ്ത്താന്‍ തുടങ്ങി. അവളുടെ ചിരിയും സംസാരവും മധുവൂറുന്നതാണെന്ന് അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു. നിന്നെ കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ രാവിലെയും, ഉച്ചസമയത്തും സ്‌കൂള്‍ വിടുന്ന സമയത്തും സ്‌കൂള്‍ ഗേറ്റിനടുത്ത് കാത്തുനില്‍ക്കുന്നതെന്ന് സൂചിപ്പിച്ചു. പെണ്‍കുട്ടിക്ക് ഇതൊരു ശല്യമായി മാറി. അവള്‍ മുഖം വീര്‍പ്പിച്ച് അവനില്‍ നിന്ന് നടന്നകലാന്‍ ശ്രമിച്ചു.

കുട്ടി അറിയപ്പെടുന്ന കുടുംബത്തിലെ അംഗമാണ്. സാമുഹ്യ-സാംസ്‌ക്കാരിക രംഗത്ത് അറിയപ്പെടുന്ന രക്ഷിതാക്കളുടെ മകളാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കൂട്ടുകാര്‍ അത് വീട്ടിലും സ്‌കൂളിലുമെത്തിക്കും. ഈ ഭയപ്പാടുമൂലമാണ് അവന്റെ അപേക്ഷയും, പുകഴ്ത്തലുകളും അവള്‍ തള്ളിമാറ്റിക്കൊണ്ടിരുന്നത്. 'നീ എന്നെ സ്‌നേഹിക്കുന്നല്ലെങ്കില്‍ നിന്റെ വീട്ടിനു മുന്നില്‍ വന്ന് ഞാന്‍ ആത്മഹത്യ ചെയ്യും'. ഈ ഭീഷണി അവളുടെ മനസ്സില്‍ പേടി ഉണ്ടാക്കി. അങ്ങിനെയൊന്ന് സംഭവിച്ചാല്‍ അതിന് കാരണക്കാരി ഞാനാണെന്ന് സമൂഹം വിധിയെഴുതില്ലേ? വീട്ടുകാര്‍ക്കും ബന്ധുജനങ്ങള്‍ക്കും, അപകീര്‍ത്തി ഉണ്ടാക്കില്ലേ?

ഇക്കാരണത്താല്‍ അവള്‍ അവന്റെ മുന്നിലൂടെ മൂഖം വീര്‍പ്പിക്കാതെ നടക്കാന്‍ തുടങ്ങി. ഒന്നു നോക്കി ചിരിക്കാന്‍ തുടങ്ങി. അവന്‍ വിജയിച്ചു എന്ന് കണക്കു കൂട്ടി. അവന്റെ അടുത്ത സുഹൃത്തുക്കളോടൊക്കെ അവളുമായുള്ള പ്രണയ വിജയം പങ്കുവെക്കാന്‍ തുടങ്ങി. സ്വന്തം കാറില്‍ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കലും മദ്യപിക്കലും പെണ്‍പിള്ളേരുടെ പിറകെ നടന്ന് പ്രേമാഭ്യര്‍ത്ഥന നടത്തലും അവന്റെ സ്ഥിരം പരിപാടിയാണ്. ഇതൊന്നും ഈ പെണ്‍കുട്ടി അറിയുന്നില്ല.

അവന്റെ വലയില്‍ ആ പെണ്‍കുട്ടി കുടുങ്ങി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഫോണ്‍ വിളിയായി. വിട്ടുകാരറിയാതെ വിളിക്കാന്‍ അവന്റെ പേരിലുള്ള ഒരു 'സിം കാര്‍ഡ്' അവള്‍ക്കു വാങ്ങിക്കൊടുത്തു. അവള്‍ പഠന മുറിയില്‍ ഒറ്റക്കാണ് കിടന്നുറങ്ങാറ്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവരുടെ പ്രേമ സല്ലാപം കൊഴുത്തു തുടങ്ങി. അവള്‍ പതിനാറിലെത്തിയ പത്താം ക്ലാസുകാരിയാണിന്ന്. ക്ലാസില്‍ മിടുക്കിയായി പഠിച്ചുകൊണ്ടിരുന്നവളാണ്. പക്ഷേ അടുത്തിടെ ഇതിനു മാറ്റം വന്നു. ക്ലാസ് ടീച്ചേര്‍സും വീട്ടുകാരും ഇക്കാര്യം ശ്രദ്ധിച്ചു തുടങ്ങി. ആരോടും ഒന്നും അവള്‍ പങ്കിട്ടില്ല. പഠനത്തില്‍ പിന്നോട്ടടിക്കാന്‍ തുടങ്ങി.

അവന്റെ ആണ്‍കെണിയുടെ അടുത്തഘട്ടം ആരംഭിക്കുകയായി. അവന് ഒരൊറ്റ ലക്ഷ്യമേയുള്ളു. കാമ ദാഹപൂര്‍ത്തീകരണത്തിന് ഈ കൊച്ചു പെണ്‍കുട്ടിയെ ഇരയാക്കുകയെന്നു മാത്രം. അവളുമായുള്ള ശൃംഗാര ഭാഷണങ്ങളെല്ലാം അവന്‍ റിക്കാര്‍ഡു ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അത് അവളെ അവന്‍ കേള്‍പ്പിച്ചു. 'ഞാന്‍ പറയുന്നതു പോലെ അനുസരിച്ചില്ലെങ്കില്‍ ഈ സംസാരം മുഴുവന്‍ നിന്റെ ബന്ധുകളെ അറിയിക്കും. ഇത് കേട്ടപ്പോള്‍ അവളുടെ ഉള്ളൊന്നു പാളി. എന്തു ചെയ്യണമെന്നറിയാതെ അവള്‍ പകച്ചു നിന്നു പോയി..

നല്ല വെളുത്ത തടിച്ച പെണ്‍കുട്ടിയാണവള്‍. വശ്യതയാര്‍ന്ന മുഖം, മാതാപിതാക്കളുടെ പെരുമാറ്റഗുണങ്ങളൊക്കെ അവള്‍ ആരോടും തന്റേടത്തോടെ തുറന്ന് സംസാരിക്കാനുള്ള കഴിവുണ്ട്. എന്നിട്ടുകൂടി അവള്‍ അവന്റെ കെണിയില്‍ വീണു പോയി.

'മാഷേ ഞാന്‍ പെണ്‍ ധൈര്യത്തെക്കുറിച്ചാണ് അത്ഭുതപ്പെടുന്നത്. എങ്ങിനെ ഇത്തരം പ്രായത്തിലുള്ള പെണ്‍കുട്ടിള്‍ക്ക് ലൈംഗിക കൃത്യങ്ങളിലേര്‍പ്പെടാന്‍ ധൈര്യം കിട്ടുന്നു. മാന്യന്മാരായ രക്ഷിതാക്കള്‍, ക്ലാസിലെ സുഹൃത്തുക്കളൊക്കെ ഏറ്റവും ഇഷ്ടപ്പെടുന്ന കൂട്ടുകാരി, പഠിച്ചു മുന്നേറേണ്ട കാലം എല്ലാം മറന്നു കൊണ്ട് ആ പെണ്‍കുട്ടി ചെയ്ത കാര്യം കൂടി മാഷോട് സുചിപ്പിക്കാം.'

സുഹൃത്തിന്റെ സംസാരം പെണ്‍കുട്ടിയുടെ മനോധൈര്യത്തെക്കുറിച്ചായി. 'ഒരു ദിവസം അവള്‍ അവന്റെ കൂടെ സ്‌കൂള്‍ വിട്ടശേഷം കാറില്‍ പോയി. അതേവരെ പുറത്തിറങ്ങാത്ത അവള്‍ക്ക് ഒരന്യപുരുഷന്റെ കൂടെ കാറില്‍ തനിച്ച് പോകാന്‍ എങ്ങിനെ ധൈര്യം കിട്ടി? ദൂരേക്കൊന്നും പോയില്ല. സ്‌കൂളില്‍ നിന്ന് വളരെ അകലെയല്ലാത്ത വിജനമായ സ്ഥലമുണ്ട്. അവിടെ കാര്‍ നിര്‍ത്തുന്നു.

അവനെക്കുറിച്ച്, അവന്റെ ദുര്‍വൃത്തിയെക്കുറിച്ച് എല്ലാം അവള്‍ക്കറിയാം. എന്നിട്ടും അവന്റെ എല്ലാ ചെയ്തികള്‍ക്കും അവള്‍ നിന്നു കൊടുത്തു. പതിനാറുകാരിയാണവളെന്നോര്‍ക്കണം. കേവലം അരമണികൂറിനകം എന്തെല്ലാം ലൈംഗിക കേളികള്‍ നടത്താമോ അതൊക്കെ അവന്‍ ചെയ്തു. എന്തൊക്കെ, എങ്ങിനെയൊക്കെ ചെയ്തുവെന്ന് അവള്‍ അവളുടെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചു. ഇതേപ്രകാരം മൂന്നോ നാലോ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ അിറഞ്ഞകാര്യം അവളുമായി പങ്കിട്ടു.

ഒരു തവണ അങ്ങിനെ സംഭവിച്ചു പോയി എന്നു കരുതി സമാധാനിക്കാന്‍ വരട്ടെ. കഴിഞ്ഞ രണ്ടുമാസത്തിനകം ആറോ, ഏഴോ തവണ ഇതേപോലെ ആവര്‍ത്തിച്ചു എന്നാണറിയാന്‍ കഴിഞ്ഞത്. ഇങ്ങിനെയൊക്കെ ചെയ്താല്‍ പ്രഗ്‌നന്റ് ആവുമെന്നുമൊക്കെ അഡോളസന്റ് എഡുക്കേഷന്റെ ഭാഗമായി കുട്ടികള്‍ പഠിക്കുന്നുണ്ട്. പതിനെട്ടു വയസ്സു തികയാതെ വിവാഹിതയാവാന്‍ പറ്റില്ലെന്നും അറിയാം. ഇങ്ങിനെയൊക്കെ സംഭവിച്ചുപോയാല്‍ ജീവിതം വഴി മുട്ടുമെന്നും അറിയാം. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ട് എങ്ങിനെ ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ യുവാക്കളുടെ കൂടെ ലൈംഗിക വ്യത്തിയിലേര്‍പ്പെടാന്‍ കൂടെ പോകാന്‍ തന്റേടം കാണിക്കുന്നു?'

കൂട്ടുകാരന്‍ സുഹൃത്ത് പറഞ്ഞ പ്രകാരം നിരവധി പെണ്‍കുഞ്ഞുങ്ങള്‍ ഇങ്ങിനെ കുടുങ്ങി പോയിട്ടുണ്ട്. ആണ്‍കെണികള്‍ ഈ പെണ്‍കുട്ടികള്‍ കൃത്യമായി പഠിച്ചിട്ടുണ്ട്. പിന്നെന്തേ പെണ്‍കുട്ടികള്‍ ഇതിന് ധൈര്യം കാണിക്കുന്നു എന്ന സുഹ്യത്തിന്റെ ചോദ്യത്തിനു എനിക്കു ഉത്തരമുണ്ട്. എനിക്ക് ബസ്സിറങ്ങേണ്ട സ്ഥലം അടുത്തായി. എങ്കിലും ഞാന്‍ ചുരുക്കി പറഞ്ഞു.

'ആണ്‍ കുട്ടികള്‍ക്ക് ലൈംഗികത ആസ്വദിക്കണമെന്ന ആഗ്രഹം ജനിക്കുന്നത് മൊബൈലിലും മറ്റും കാണുന്ന ലൈംഗിക കേളികള്‍ കണ്ടാസ്വാദിക്കുന്നതു മൂലമാണ്. ഇത് യാഥാര്‍ത്യമായി അനുഭവിച്ചറിയണമെന്ന മോഹം അവരുടെ മനസ്സില്‍ നാമ്പിടുന്നു. അവരെക്കാള്‍ പ്രായമുള്ള മുതിര്‍ന്ന സുഹൃത്തുക്കളും ചിലപ്പോള്‍ സമപ്രായക്കാരും അവര്‍ നേടിയെടുത്ത കാമപൂരണ സൂത്രങ്ങള്‍ അവരുമായി പങ്കുവെക്കുന്നു. ഇത്തരം അനുഭവ വിവരണങ്ങള്‍ ചെറുപ്പക്കാരെ പ്രകോപിപ്പിക്കുന്നു. അവരും സൂത്രപ്പണികള്‍ ഒരുക്കുകയും പെണ്‍കുട്ടികളെ വലയിലാക്കുകയും ചെയ്യുന്നു.

പെണ്‍കുട്ടികള്‍ക്ക് ഇങ്ങിനെ പോകാനും ചെയ്യാനും ധൈര്യം പകരുന്നത് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലായെന്നും, ആരും അറിയുകയില്ലല്ലോ എന്നുമുള്ള ധാരണയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പ്രതിമരുന്നുകളുണ്ടെന്നും, അത് ബന്ധപ്പെട്ടവര്‍ തന്നെ സംഘടിപ്പിച്ചു തരും എന്ന ധൈര്യവും കൂട്ടിനുണ്ട്. ഇതിനൊക്കെ പുറമേ ആരെങ്കിലും ഇത്തരം കാഴ്ചകള്‍ കണ്ടുപിടിക്കുകയോ, കാണുകയോ ചെയ്താല്‍ പെണ്‍കുട്ടികളുടെ അടുത്ത പണി 'എന്നെ ബലാത്സംഗം' ചെയ്തു എന്ന പരാതി നല്‍കലാണ.് ചെറുപ്പക്കാരനെ പിടിക്കപ്പെട്ടാല്‍ പോക്‌സോ ആക്ട് പ്രകാരം അവന്‍ അകത്താവകയും ചെയ്യും. ഈ ധൈര്യമായിരിക്കാം പെണ്‍കുട്ടികളെ ഇതിന് പ്രേരിപ്പിക്കുന്നത്.

പുരുഷന്മാര്‍ വേറൊരു പണിയും ഒപ്പിക്കുന്നുണ്ട്. ഒപ്പം നിന്ന് കെട്ടിപ്പിടിക്കുന്നതോ കിസ്സ് ചെയ്യുന്നതോ ആയ 'സെല്‍ഫി' എടുക്കും. ഇത് കാണിച്ച് ഭയപ്പെടുത്തിയാവും വീണ്ടും വിണ്ടും പെണ്‍കുട്ടികളെ കീഴ്‌പ്പെടുത്തുന്നത്. പെണ്‍കുട്ടികള്‍ക്കുള്ള വേറൊരു ആവേശം ഒരിക്കല്‍ ലൈംഗികത ആസ്വദിച്ചാല്‍ വീണ്ടും അതിന്റെ മോഹം ജനിക്കുമെന്നും പറയപ്പെടുന്നു..'

ഇതിനൊക്കെയുള്ള ഒറ്റ മരുന്ന് രക്ഷിതാക്കള്‍ മക്കളുടെ സുഹൃത്തായി മാറുക. ഉള്ളറിഞ്ഞ് സ്‌നേഹിക്കുക. പരസ്പരം എല്ലാകാര്യവും പങ്കിടുക. തെറ്റുകളിലേക്ക് നയിക്കുന്ന ആധുനികോപകരണങ്ങള്‍ സ്വകാര്യമായി ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക. തെറ്റിലേക്കു നിങ്ങാന്‍ സാധ്യതയുള്ള അവസരങ്ങളുടെ പിഴുതടുക്കുക. എന്നും മക്കളില്‍ ഒരു ശ്രദ്ധയുണ്ടാവുക..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookanam-Rahman, Article, Molestation, Girl, Student, Love, Cheating after love 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal