Follow KVARTHA on Google news Follow Us!
ad

അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുന്നു; ഒരാഴ്ചക്കുള്ളില്‍ ലഭിച്ചത് നിരവധി സിഗ്‌നലുകള്‍

അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുന്നതായി റിപോര്‍ട്ട്. ഇതുസംബന്ധിച്ച് നിരവധി സിഗ്‌നലുകള്‍ ഒരാഴ്ചക്കുള്ളില്‍ ലഭിച്ചുകഴിഞ്ഞു. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നWorld, News, Canadian radio telescope takes the search for puzzling fast radio bursts into a new era
കാനഡ:  (www.kvartha.com 10.01.2019) അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുന്നതായി റിപോര്‍ട്ട്. ഇതുസംബന്ധിച്ച് നിരവധി സിഗ്‌നലുകള്‍ ഒരാഴ്ചക്കുള്ളില്‍ ലഭിച്ചുകഴിഞ്ഞു. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപിംഗ് എക്‌സ്പിരിമെന്റ് ടീമിലെ ശാസ്ത്രജ്ഞര്‍.

ആവര്‍ത്തിച്ചുള്ള സിഗ്‌നലുകള്‍ ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നുള്ള സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഒരുപക്ഷേ ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്ന മനുഷ്യന്റെ അന്വേഷണങ്ങള്‍ക്കുള്ള ഉത്തരമായിരിക്കാമിത്. നേരത്തേയും നിരവധി തവണ റേഡിയോ സിഗ്‌നലുകള്‍ ഭൂമിയിലെത്തിയിരുന്നു. എന്നാല്‍ ഇത് എവിടെ നിന്നാണെന്നത് വ്യക്തമായിരുന്നില്ല. അത് ഭൂമിക്ക് പുറത്ത് നിന്നാണ് എത്തുന്നതാണെന്നാണ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്.

ഫാസ്റ്റ് റേഡിയോ ബേസ്റ്റ് എന്ന് വിളിക്കുന്ന റേഡിയോ സിഗ്‌നലുകളാണ് ഭൂമിയിലേക്കെത്തിയത്. ഒരേ ദിശയില്‍ നിന്ന് ആറ് തവണയെങ്കിലും സിഗ്‌നലുകള്‍ ആവര്‍ത്തിച്ച് ഭൂമിയിലെത്തിയിട്ടുണ്ട്. അറുപത് തരംഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കെമി ടീമിലെ ഇന്ത്യന്‍ വംശജനായ ശ്രീഹര്‍ഷ് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

പഴയ തരത്തിലുള്ള ദൂരദര്‍ശിനികള്‍ക്ക് ഒരേ ദിശയിലേക്ക് മാത്രമേ നിരീക്ഷിക്കാന്‍ കഴിയുകയുള്ളു. ദീര്‍ഘ വൃത്താകൃതിയുള്ള ടെലസ്‌കോപ്പ് ഉപയോഗിച്ച് ദിവസവും രാത്രി മൂന്ന് ഡിഗ്രി വീതം മാറ്റി നിരീക്ഷിണം നടത്തിയിരുന്നു. ഒടുവില്‍ ആഴ്ചയില്‍ നൂറിലധികം സിഗ്‌നലുകള്‍ ലഭിച്ചതായാണ് ഇവര്‍ പറയുന്നത്. ഇതൊരു തുറന്ന വാതിലാണെന്നായിരുന്നു കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ നിരീക്ഷകനും ശാസ്ത്രജ്ഞനുമായ ഷാമി ചാറ്റര്‍ജി പറഞ്ഞത്.

2007ലായിരുന്നു ഫാസ്റ്റ് റേഡിയോ ബേസ്റ്റ് ലഭിച്ചത്. എന്നാല്‍ ഇത് ടെലസ്‌കോപ്പുകളുടെ സിഗ്‌നലുകള്‍ കൂടിച്ചേര്‍ന്നതാകാം എന്നായിരുന്നു അന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞത്. എന്നാല്‍ വളരെ വിശാലമായ ദൂരത്ത് നിന്നായിരുന്നു സിഗ്‌നലുകള്‍ എത്തിയത്. മില്ലി സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സിഗ്‌നലുകളാണ് ലഭിച്ചിരുന്നതെങ്കിലും ഇവയ്ക്ക് സൂര്യന്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മ്മിക്കുന്ന ഊര്‍ജ്ജത്തിന്റെ ശക്തിയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഒന്നര ലക്ഷം ബില്യണ്‍ പ്രകാശവര്‍ഷമകലെയുള്ള സൗരയൂഥത്തില്‍ നിന്നാണ് സിഗ്‌നലുകള്‍ എത്തിയത്. തുടര്‍ച്ചയായി എത്തുന്ന സിഗ്‌നലുകള്‍ മനുഷ്യന്റെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. എന്തായിരുന്നാലും അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഒരുപക്ഷേ അവര്‍ നമ്മെ തേടി ഭൂമിയിലെത്തിയേക്കാമെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വരും കാലങ്ങളില്‍ ഉത്തരം ലഭിച്ചേക്കാം.



Keywords: World, News, Canadian radio telescope takes the search for puzzling fast radio bursts into a new era