Follow KVARTHA on Google news Follow Us!
ad

ദുരിതാശ്വാസ ക്യാമ്പിലേക്ക് സംഭാവന ചെയ്ത തുക പാര്‍ട്ടിനേതാക്കള്‍ അടിച്ചുമാറ്റിയതായി ആക്ഷേപം

ദുരിതാശ്വാസ ക്യാമ്പിലേക്ക് സംഭാവന ചെയ്ത തുക പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടിനേതാക്കളും News, Alappuzha, Kerala, Investigates, BJP, Vigilance,
ആലപ്പുഴ:(www.kvartha.com 11/01/2019) ദുരിതാശ്വാസ ക്യാമ്പിലേക്ക് സംഭാവന ചെയ്ത തുക പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടിനേതാക്കളും അടിച്ചുമാറ്റിയതായി ആക്ഷേപം. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രസിഡണ്ട് ജി വിനോദ് കുമാര്‍, ബിജെപി സംസ്ഥാന സമിതി അംഗം ആര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

News, Alappuzha, Kerala, Investigates, BJP, Vigilance, BJP alleged against Mararikkulam Panchayath officials and party leaders on flood relief fund

കുട്ടനാട് നിവാസികളെ അധിവസിപ്പിച്ച മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തിലെ പ്രളയ ദുരിതര്‍ക്കു വേണ്ടി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി നല്‍കിയ രണ്ടര ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് അക്കൗണ്ടില്‍ വരവു വെയ്ക്കാതെ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് പങ്കിട്ട് എടുത്തതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കിയ തുക പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടെ കണക്കില്‍പ്പെടുത്താതെ പാര്‍ട്ടി പ്രവര്‍ത്തകന്റെ അക്കൗണ്ടില്‍ മാറ്റി എടുക്കുകയായിരുന്നു. ഇതേ ചൊല്ലി പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഭിന്നത രൂക്ഷമാണ്.

ദുരിതാശ്വാസ ക്യാമ്പില്‍ വന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളും മറ്റു സാമഗ്രികളും പാര്‍ട്ടി നേതാക്കള്‍ കടത്തുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു മുമ്പ് നാട്ടുകാരില്‍ നിന്നും പിരിച്ച ചികിത്സാ സഹായം സ്വകാര്യ അക്കൗണ്ടില്‍ സൂക്ഷിച്ച് വിതരണം ചെയ്യാതിരുന്നതും പിന്നീട് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ കുറച്ചു തുക മാത്രം വിതരണം ചെയ്ത് ജനത്തിന്റെ കണ്ണില്‍ മണ്ണിട്ടതും ഇതേ പഞ്ചായത്ത് ഭാരവാഹികള്‍ തന്നെയാണ്. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ നടക്കുന്ന ഇത്തരം അഴിമതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ബിജെപി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Investigates, BJP, Vigilance, BJP alleged against Mararikkulam Panchayath officials and party leaders on flood relief fund