Follow KVARTHA on Google news Follow Us!
ad

ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ മമത അനുവദിച്ചില്ല; ബി ജെ പി റാലി റദ്ദാക്കി അമിത് ഷാ മടങ്ങി

ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് ജാര്‍ഗ്രാമിലെ ബി ജെ പി Kolkata, News, Politics, BJP, Mamata Banerjee, Rally, Congress, Helicopter, National
കൊല്‍ക്കത്ത: (www.kvartha.com 23.01.2019) ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് ജാര്‍ഗ്രാമിലെ ബി ജെ പി റാലി റദ്ദാക്കി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മടങ്ങി. തെക്കന്‍ പശ്ചിമബംഗാളിലെ ജാര്‍ഗ്രാമിലെ റാലിയില്‍ പങ്കെടുക്കാനായി ബുധനാഴ്ച രാവിലെ അമിത് ഷാ എത്തിയപ്പോഴാണ് സംഭവം.

അതേസമയം മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് ഇടപെട്ട് അമിത് ഷായുടെ ഹെലിക്കോപ്ടറിന് ലാന്‍ഡിംഗ് അനുമതി നിഷേധിച്ചെന്നാണ് ബി.ജെ.പിയുടെ ആരോപണം. അനുമതിക്കായി അവസാന നിമിഷവും ബി.ജെ.പി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഏറെ നേരം ആകാശത്ത് കാത്തുനിന്ന ശേഷം അമിത് ഷാ തിരികെ പോവുകയായിരുന്നു.

Amit Shah to skip Jhargram rally after Mamata red flag, Kolkata, News, Politics, BJP, Mamata Banerjee, Rally, Congress, Helicopter, National

കഴിഞ്ഞ ദിവസം നടന്ന റാലിക്കായി മാല്‍ഡ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനും അമിത് ഷായുടെ ഹെലിക്കോപ്ടറിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ കുറേ നാളുകളായി ഇവിടെ വി.വി.ഐ.പികളുടെ ഹെലികോപ്ടറുകള്‍ ഇറങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് സംസ്ഥാന ഭരണകൂടം നല്‍കുന്ന വിശദീകരണം.

 മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേത് അടക്കമുള്ള ഹെലിക്കോപ്ടറുകള്‍ക്ക് അനുമതി നിഷേധിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മമതാ ബാനര്‍ജി രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് അമിത് ഷാ ഉന്നയിച്ചത്. അധികാരത്തിന് വേണ്ടിയുള്ള അത്യാര്‍ത്തി മൂലമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ഒന്നിച്ചിരിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. പാവപ്പെട്ട ജനങ്ങളില്‍ നിന്ന് പോലും സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി ഈടാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amit Shah to skip Jhargram rally after Mamata red flag, Kolkata, News, Politics, BJP, Mamata Banerjee, Rally, Congress, Helicopter, National.