Follow KVARTHA on Google news Follow Us!
ad

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് മിന്നും ജയത്തോടെ തുടക്കം; തായിലാന്‍ഡിനെ തകര്‍ത്തത് 4-1 ന്

തായിലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് മിന്നുംWorld, India, UAE, Abu Dhabi, Football, Sports, Asia Cup Football
അബുദാബി: (www.kvartha.com 06.01.2018) തായിലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് മിന്നും ജയത്തോടെ തുടക്കം. ഇരട്ട ഗോളുമായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നിറഞ്ഞാടിയപ്പോള്‍ ജെജെയും അനിരുദ്ധ് ഥാപ്പയും ഓരോ ഗോളുകള്‍ നേടി. ആദ്യപകുതി ഓരോ ഗോളുകളുമായാണ് ഇരുടീമുകളും പിരിഞ്ഞത്. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച കളി കാഴ്ച വെച്ച ഇന്ത്യ തായ്‌ലാന്‍ഡിനെ നിലംപരിശാക്കി.

അബുദാബിയിലെ അല്‍ നഹ്യാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. നേരത്തെ നടന്ന മത്സരത്തില്‍ ജോര്‍ദാന്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.



Keywords: World, India, UAE, Abu Dhabi, Football, Sports, Asia Cup Football