» » » » » » » » » » » വൃക്ക നല്‍കാമെന്ന് സമൂഹമാധ്യമങ്ങള്‍ വഴി കൊട്ടിഘോഷിച്ചു; എന്നാല്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ മകന്റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന എല്ലാ സഹായങ്ങളും നിലച്ചതായി നടി സേതുലക്ഷ്മി

കൊച്ചി: (www.kvartha.com 21.01.2019) മകന്റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ അവസാനിച്ചതായി നടി സേതുലക്ഷ്മി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. പൊന്നമ്മ ബാബു പ്രശ്‌നം ഏറ്റെടുത്തതോടെ എല്ലാം ശരിയായെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ അതോടുകൂടി തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായം നില്‍ക്കുകയായിരുന്നുവെന്ന് സേതുലക്ഷ്മി പറയുന്നു.

സേതുലക്ഷ്മിയുടെ മകന് വൃക്കരോഗം ബാധിച്ചെന്ന വാര്‍ത്ത അറിഞ്ഞതോടെ ചേച്ചി ഒന്നുകൊണ്ടും പേടിക്കേണ്ട. എന്റെ വൃക്ക പാകമാകുകയാണെങ്കില്‍ താന്‍ വൃക്ക നല്‍കാമെന്ന് പൊന്നമ്മ ബാബു അറിയിക്കുകയായിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊന്നമ്മ ബാബു ഇടപെട്ടതോടെ കാര്യങ്ങളെല്ലാം ശരിയായെന്ന് കരുതി പിന്നീട് തനിക്ക് കിട്ടിക്കൊണ്ടിരുന്ന എല്ലാ സഹായങ്ങളും അതോടെ നിന്നുപോകുകയായിരുന്നുവെന്ന് സേതുലക്ഷ്മി പറയുന്നു.

Actor Ponnamma Babu comes to aid of actor Sethulakshmi, Cinema, Entertainment, Kochi, Facebook, News, Actress, Treatment, Hospital, Kerala.

'മകന് ഇപ്പോള്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. കിഡ്‌നി മാറ്റിവയ്ക്കണമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പ്രൊമോഷന്‍ ചെയ്തതോടെ ഒരുപാടു പൈസ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചിലവ് മുഴുവന്‍ വഹിക്കാമെന്ന് അമേരിക്കയിലുള്ള ഒരാള്‍ സമ്മതിച്ചു. അതിനിടയില്‍ പൊന്നമ്മ ബാബു വിഷയം ഏറ്റെടുത്തു. എല്ലാവരും സന്തോഷിച്ചു.

പൊന്നമ്മ ചോദിച്ചു,' ചേച്ചി കുട്ടനെന്താ പറ്റിയേ (കുട്ടനെന്നാണ് മകനെ വിളിക്കുന്നത്), എന്റെ കിഡ്‌നി 'ഒ' പോസിറ്റീവ് ആണ്. പക്ഷേ ചെറിയ കൊളസ്‌ട്രോള്‍ ഉണ്ട്'. ഇതുപോലെ വേറെ കുറേ പേരുടെ പേരു പറഞ്ഞു. പക്ഷേ അവരാരും മുന്നോട്ടു വരാതെ പൊന്നമ്മ ബാബു മാത്രം ഫെയ്മസ് ആയി. ഈ സംഭവത്തോടെ അവര്‍ക്ക് കുറേ സ്വീകരണങ്ങളൊക്കെ ലഭിക്കുകയും ചെയ്തു.

അപ്പോള്‍ ജനങ്ങള്‍ വിചാരിച്ചു എല്ലാം ശരിയായെന്ന്. പക്ഷേ ചിലര്‍ പറയുന്നത് പൊന്നമ്മയ്ക്ക് എല്ലാം അറിയാമായിരുന്നല്ലോ, അവര്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്, കിഡ്‌നി അങ്ങനെ കൊടുത്തുകൂടായെന്ന്. ചിലപ്പോള്‍ അവരുടെ നല്ല മനസു കൊണ്ടു പറഞ്ഞതാകാം. എന്തായാലും എന്റെ വരുമാനം അതോടെ നിന്നു' സേതുലക്ഷ്മി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Ponnamma Babu comes to aid of actor Sethulakshmi, Cinema, Entertainment, Kochi, Facebook, News, Actress, Treatment, Hospital, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal