Follow KVARTHA on Google news Follow Us!
ad

സ്വപ്‌ന സാഫല്യം; അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി

മഹാരാജാസില്‍ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് പാര്‍ട്ടി നിര്‍മിച്ചുനല്‍കുന്നNews, Idukki, Kerala, SFI, Inauguration, Chief Minister, Pinarayi vijayan,
ഇടുക്കി:(www.kvartha.com 14/01/2019) മഹാരാജാസില്‍ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് പാര്‍ട്ടി നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി മാതാപിതാക്കള്‍ക്ക് കൈമാറി. രാവിലെ വട്ടവടയിലെ കൊട്ടക്കാമ്പൂരില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് താക്കോല്‍ കൈമാറിയത്.

പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സിപിഎം 40 ലക്ഷം രൂപയാണ് ചെലവിട്ടത്.

News, Idukki, Kerala, SFI, Inauguration, Chief Minister, Pinarayi vijayan,Abhimanyu's home: Key handed over to parents

വട്ടവട പഞ്ചായത്ത് സ്ഥാപിച്ച 'അഭിമന്യു മഹാരാജാസ്' ലൈബ്രറിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനപങ്കാളിത്തത്തോടെ ഒരുലക്ഷത്തോളം പുസ്തകമാണ് വായനശാലയ്ക്കായി സമാഹരിച്ചിരിക്കുന്നത്. പാര്‍ട്ടി സമാഹരിച്ച ധനസഹായവും മുഖ്യമന്ത്രി കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Idukki, Kerala, SFI, Inauguration, Chief Minister, Pinarayi vijayan,Abhimanyu's home: Key handed over to parents