Follow KVARTHA on Google news Follow Us!
ad

ചേലാകര്‍മ്മത്തിനിടെ ലിംഗത്തിന്റെ 75 ശതമാനവും നഷ്ടമായി; മൂത്രം പോകുന്നതിനായി 23 ദിവസം പ്രായമായ കുഞ്ഞിന്റെ അടിവയറ്റില്‍ ദ്വാരമിട്ടു

ചേലാകര്‍മ്മത്തിനിടെ 23 ദിവസം പ്രായമായ കുഞ്ഞിന്റെ ലിംഗത്തിന്റെ 75 ശതമാനവും നഷ്ടമായി. മൂത്രം പോകുന്നതിനായി ഇപ്പോള്‍ കുഞ്ഞിന്റെ അടിവയറ്റില്‍ ദ്വാരമിട്ടിരിക്കുകയാണ്. മലപ്പുKerala, Malappuram, News, hospital, New Born Child, 75 per cent of the penis has lost during operation; Protest against doctor
മലപ്പുറം: (www.kvartha.com 06.01.2018) ചേലാകര്‍മ്മത്തിനിടെ 23 ദിവസം പ്രായമായ കുഞ്ഞിന്റെ ലിംഗത്തിന്റെ 75 ശതമാനവും നഷ്ടമായി. മൂത്രം പോകുന്നതിനായി ഇപ്പോള്‍ കുഞ്ഞിന്റെ അടിവയറ്റില്‍ ദ്വാരമിട്ടിരിക്കുകയാണ്. മലപ്പുറത്തെ സ്വകാര്യാശുപത്രിയിലാണ് സംഭവം.

എംബിബിഎസ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുളള ഡോക്ടര്‍ നടത്തിയ ചേലാകര്‍മത്തിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം.

സംഭവത്തില്‍ സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ഇടക്കാലാശ്വാസം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. അതേസമയം ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററും ഫാര്‍മസിയും നിബന്ധനകള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തി.

ആശുപത്രിയുടെ സേവനം അപകടകരവും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഒന്നേകാല്‍ ലക്ഷം രൂപയിലധികം ചെലവാക്കിയതായും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Kerala, Malappuram, News, hospital, New Born Child, 75 per cent of the penis has lost during operation; Protest against doctor

Keywords: Kerala, Malappuram, News, hospital, New Born Child, 75 per cent of the penis has lost during operation; Protest against doctor