Follow KVARTHA on Google news Follow Us!
ad

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ഓസ്‌ട്രേലിയ തകര്‍ന്നു; 6ന് 236 റണ്‍സ് എടുത്തു

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം തകര്‍ന്ന് ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കെതിരായ നാലാംSidney, News, Virat Kohli, Cricket, Sports, World,
സിഡ്‌നി: (www.kvartha.com 05.01.2019) നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം തകര്‍ന്ന് ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 83.3 ഓവറില്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റു നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയിലാണ്. വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

28 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും 25 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സുമാണു ക്രീസില്‍. മര്‍ക്കസ് ഹാരിസ് (79), ഉസ്മാന്‍ ഖവാജ (27), മാര്‍നസ് ലബുഷെയ്ന്‍ (38), ഷോണ്‍ മാര്‍ഷ് (8), ട്രവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്കു നഷ്ടമായത്. കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് ഷമി ഒന്നും വിക്കറ്റുകള്‍ നേടി.

India vs Australia, 4th Test: Bad light halts India's charge on Day 3, Sidney, News, Virat Kohli, Cricket, Sports, World

ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റു നഷ്ടത്തില്‍ 622 റണ്‍സെടുത്ത ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. ചേതശ്വര്‍ പൂജാരയുടെയും (193) ഋഷഭ് പന്തിന്റെയും (159) സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കെത്തിയത്. മായങ്ക് അഗര്‍വാള്‍ (77), കെ.എല്‍.രാഹുല്‍ (9), വിരാട് കോഹ്‌ലി (23), അജിങ്ക്യ രഹാനെ (18), ഹനുമാന വിഹാരി (42), രവീന്ദ്ര ജഡേജ (81) എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്‌കോര്‍.

ഓസ്‌ട്രേലിയയ്ക്കുവേണ്ടി നാഥോണ്‍ ലിയോണ്‍ നാലും ഹെയ്‌സല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക് ഒന്നും വിക്കറ്റ് വീതം നേടിയിരുന്നു.

Keywords: India vs Australia, 4th Test: Bad light halts India's charge on Day 3, Sidney, News, Virat Kohli, Cricket, Sports, World.