Follow KVARTHA on Google news Follow Us!
ad

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 51 പേരുടെ ലിസ്റ്റ് വിവാദമായിരിക്കെ സര്‍ക്കാരിന് ആശ്വാസമായി ഒടുവില്‍ ഒരാള്‍ എത്തി

ശബരിമലയില്‍ ദര്‍ശനം നടത്തിയവരെന്ന പേരില്‍ സര്‍ക്കാര്‍ Thiruvananthapuram, News, Sabarimala, Sabarimala Temple, Religion, Supreme Court of India, Government, Kerala
തിരുവനന്തപുരം: (www.kvartha.com 19.01.2019) ശബരിമലയില്‍ ദര്‍ശനം നടത്തിയവരെന്ന പേരില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 51 പേരുടെ പട്ടിക തെറ്റാണെന്ന ആരോപണം ഉയരുന്നതിനിടെ സര്‍ക്കാരിന് ആശ്വാസമായി ഒടുവില്‍ വെളിപ്പെടുത്തലുമായി ഒരു യുവതി എത്തി. സര്‍ക്കാരിന്റെ പട്ടികയിലെ 12-ാമത് പേരുകാരിയായ ശാന്തിയാണ് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

52 അംഗ തീര്‍ത്ഥാടക സംഘത്തിനൊപ്പമാണ് 48 വയസുകാരിയായ താന്‍ ഇക്കഴിഞ്ഞ നവംബറില്‍ ശബരിമല ദര്‍ശനം നടത്തിയതെന്നും ഭര്‍ത്താവ് നാഗപ്പനും കൂടെയുണ്ടായിരുന്നുവെന്നും ശാന്തി വെളിപ്പെടുത്തി. സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളിലും ഇവര്‍ക്ക് 48 വയസ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tamilnadu native claims that she entered in Sabarimala shrine, Thiruvananthapuram, News, Sabarimala, Sabarimala Temple, Religion, Supreme Court of India, Government, Kerala.

ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞദിവസം പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ 51പേരുടെ പട്ടിക സമര്‍പ്പിച്ചത്. വെര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ അപേക്ഷകളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണെന്നും നേരിട്ട് ദര്‍ശനം നടത്തിയവര്‍ വേറെയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ലിസ്റ്റിലുള്ള പല സ്ത്രീകള്‍ക്കും 50 വയസില്‍ കൂടുതലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് വിവാദമായത്.

ലിസ്റ്റില്‍ തങ്ങളുടെ പ്രായം കുറച്ചാണ് രേഖപ്പെടുത്തിയതെന്ന് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ചില സ്ത്രീകള്‍ ചാനലുകളോട് പറയുകയും ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായി. ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ പ്രായം തെളിയിക്കുന്ന ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വേണമെന്നിരിക്കെ, പലരുടെയും പ്രായത്തില്‍ വ്യത്യാസം വന്നതിലാണ് ദുരൂഹത.

അതേസമയം ലിസ്റ്റില്‍ ഒരു പുരുഷന്റെ പേരും കടന്നു കൂടി. ചെന്നൈ തുണ്ടളം സ്വദേശി പരംജ്യോതി ( 47 ) സ്ത്രീ എന്ന് രേഖപ്പെടുത്തിയാണ് ഓണ്‍ലൈനില്‍ അപേക്ഷിച്ചതെന്ന് വ്യക്തമായി. അബദ്ധം പറ്റിയതാണെന്ന് അയാള്‍ പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു പുരുഷനും ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിഷയം അന്വേഷിക്കാന്‍ ഡി.ജി.പി പോലീസ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tamilnadu native claims that she entered in Sabarimala shrine, Thiruvananthapuram, News, Sabarimala, Sabarimala Temple, Religion, Supreme Court of India, Government, Kerala.