Follow KVARTHA on Google news Follow Us!
ad

5,00,000 ദിര്‍ഹത്തിനും സ്വര്‍ണ നെക്‌ലസിനും വേണ്ടി 17കാരിയായ മകളെ വില്‍പനയ്ക്ക് വെച്ച മാതാവിന് തടവ് ശിക്ഷയും നാടുകടത്തലും; ഇടനിലക്കാരായി പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്കും തടവ്

പ്രായപൂര്‍ത്തിയാകാത്ത മകളെ 5,00,000 ദിര്‍ഹത്തിനും സ്വര്‍ണ നെക്‌ലസിനും വേണ്ടി Sharjah, News, Crime, Criminal Case, Jail, Mother, Police, Court, Gulf, World,
ഷാര്‍ജ: (www.kvartha.com 15.01.2019)  പ്രായപൂര്‍ത്തിയാകാത്ത മകളെ 5,00,000 ദിര്‍ഹത്തിനും സ്വര്‍ണ നെക്‌ലസിനും വേണ്ടി വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് ഒരു വര്‍ഷം തടവ് ശിക്ഷ. ഷാര്‍ജ കോടതിയാണ് വിദേശിയായ മാതാവിനെ ശിക്ഷിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

17 വയസ്സുള്ള മകളെ മാതാവ് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച മൂന്ന് സ്ത്രീകള്‍ക്കും ഷാര്‍ജ കോടതി ഒരു വര്‍ഷം വീതം ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി തീര്‍ന്നാല്‍ ഇവരെയും നാടുകടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.

Mother who forced teenage daughter into immoral activities is jailed, Sharjah, News, Crime, Criminal Case, Jail, Mother, Police, Court, Gulf, World

ഷാര്‍ജ പോലീസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് പെണ്‍കുട്ടിയുടെ മാതാവും സംഘവും കുടുങ്ങുന്നത്. ആവശ്യക്കാരന്‍ എന്ന വ്യാജേന പോലീസ് ഉദ്യോഗസ്ഥര്‍ വേഷം മാറി എത്തി ഇവരില്‍ നിന്നും പണം കൈപ്പറ്റുമ്പോഴാണ് അറസ്റ്റ് നടന്നത്. ഹോട്ടലില്‍ ചെന്ന് ഒരു പുരുഷന്റെ അടുത്ത് പോകണമെന്ന് മാതാവ് തന്നോട് ആവശ്യപ്പെട്ടതായി ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. താന്‍ പുരുഷന്റെ കൂടെ പോകുന്നതിനു പകരമായി മാതാവിന് പണം ലഭിക്കുമെന്നും തന്നോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇത്തരത്തില്‍ ഒരു ഇടപാട് നടക്കുന്ന വിവരം നേരത്തെ അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ കയ്യോടെ പിടികൂടാന്‍ തീരുമാനിക്കുകയും ഇതിന്റെ ഭാഗമായി ഒരു സംഘം പോലീസുമായി ഉദ്യോഗസ്ഥന്‍ ഹോട്ടലില്‍ ചെല്ലുകയും പെണ്‍കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. മാതാവും മറ്റു സ്ത്രീകളും പണത്തിനു വേണ്ടി നൃത്തം ചെയ്യാനും ലൈംഗിക ചൂഷണങ്ങള്‍ക്കും പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചിരുന്നുവെന്നും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു.


Keywords: Mother who forced teenage daughter into immoral activities is jailed, Sharjah, News, Crime, Criminal Case, Jail, Mother, Police, Court, Gulf, World.