Follow KVARTHA on Google news Follow Us!
ad

മാതാവിനെ പരിചരിക്കാന്‍ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന് 3 ദിവസത്തെ പരോള്‍

മാതാവിനെ പരിചരിക്കാന്‍ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന് Kochi, News, Crime, Criminal Case, Murder, Court, Police, Kerala,
കൊച്ചി: (www.kvartha.com 21.01.2019) മാതാവിനെ പരിചരിക്കാന്‍ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന് മൂന്ന് ദിവസത്തെ പരോള്‍ അനുവദിച്ചു. പ്രായമായ മാതാവിനെ പരിചരിക്കാന്‍ ഒരാഴ്ച പരോളാവശ്യപ്പെട്ട് നിസാമിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ മൂന്നുദിവസം മാതാവിനൊപ്പം ചിലവഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

 ഇതനുസരിച്ച് തിങ്കളാഴ്ച മുതല്‍ 23 വരെ കടവന്ത്രയിലെ ഫ് ളാറ്റില്‍ നിസാമിന് മാതാവിനൊപ്പം സമയം ചിലവഴിക്കാം.

 Hummer killer Mohammad Nisham out on 3-day parole to visit mother, Kochi, News, Crime, Criminal Case, Murder, Court, Police, Kerala.

കോടതി വിധിയനുസരിച്ച് ഞായറാഴ്ച വൈകിട്ട് സബ്ജയിലിലെത്തിച്ച നിസാമിലെ തിങ്കളാഴ്ച രാവിലെയാണു കടവന്ത്രയിലെ ഫ് ളാറ്റിലെത്തിച്ചത്. രാവിലെ ഒന്‍പതുമണി മുതല്‍ അഞ്ചുമണി വരെ നിസാമിനു മാതാവിനൊപ്പം കഴിയാം. അഞ്ചുമണിക്കുശേഷം സബ്ജയിലിലേക്കു മടങ്ങണം. മൊബൈല്‍ ഉപയോഗിക്കാനോ മറ്റുളളവരുമായി സംസാരിക്കാനോ അനുവാദമില്ല. നിസാമിനെ നിരീക്ഷിക്കാന്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hummer killer Mohammad Nisham out on 3-day parole to visit mother, Kochi, News, Crime, Criminal Case, Murder, Court, Police, Kerala.