» » » » » പേട്ട, വിശ്വാസം റിലീസ്: രണ്ട് പേര്‍ക്ക് കുത്തേറ്റു; ടിക്കറ്റിന് പണം നല്‍കാത്തതിന് മകന്‍ പിതാവിനെ ജീവനോടെ തീകൊളുത്തി; പാലഭിഷേകം നടത്തുന്നതിനിടെ അജിതിന്റെ കൂറ്റന്‍ ഫ്‌ലക്‌സ് മറിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

ചെന്നൈ: (11.01.2019 kvartha.com) സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പേട്ടയും അജിതിന്റെ വിശ്വാസവും വെള്ളിത്തിരയിലെത്തിയ ദിവസത്തിന്റെ ലഹരിയിലാണ്  ആരാധകവൃന്ദം. വ്യാഴാഴ്ചയാണ് ചിത്രങ്ങള്‍ തീയേറ്ററിലെത്തിയത്. കടപാടി താലൂക്കിലെ കലിഞ്ഞൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. പ്രശാന്ത് (20), രമേശ് (30) എന്നിവര്‍ക്കാണ് കുത്തേറ്റത്. വെല്ലൂരിലെ അലങ്കാര്‍ തീയേറ്ററില്‍ അജിതിന്റെ വിശ്വാസം കാണാനെത്തിയതായിരുന്നു ഇരുവരും.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയുടെ സ്‌പെഷ്യല്‍ ഷോയ്ക്കായിരുന്നു ഇരുവരും ടിക്കറ്റെടുത്തത്. സീറ്റുകളെ ചൊല്ലി തീയേറ്ററിനകത്ത് വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ ഒരാളുടെ മടിയില്‍ മറ്റൊരാള്‍ കയറിയിരുന്നതാണ് കത്തികുത്തില്‍ കലാശിച്ചത്.  പ്രാദേശിക ഗുണ്ടാ സംഘത്തിലെ അംഗത്തില്‍ നിന്നുമാണ് പ്രശാന്തിനും രമേശിനും കുത്തേറ്റത്. ഇരുവരേയും പരിക്കുകളോടെ അടുക്കം പാറൈ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമേശിന് കൈയിലാണ് കുത്തേറ്റത്. 

സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു സംഭവത്തില്‍ കട്പാടി താലൂക്കിലെ പാണ്ഡ്യനെന്ന ബീഡി തൊഴിലാളിയെ മകന്‍ ജീവനോടെ തീകൊളുത്തി. അജിതിന്റെ വിശ്വാസം കാണാന്‍ സ്‌പെഷ്യല്‍ ഷോയുടെ ടിക്കറ്റിന് പണം നല്‍കാത്തതിനാണ് ഇരുപതുകാരനായ അജിത് കുമാര്‍ പിതാവിനെ തീകൊളുത്തിയത്.

2 stabbed another set fire multiple instances violence release viswasam

ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിന്റെ മുഖത്തേയ്ക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാല്പത് ശതമാനം പൊള്ളലേറ്റ പാണ്ഡ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വെല്ലൂരിലെ മഹാലക്ഷ്മി തീയേറ്ററില്‍ പേട്ടയുടെ റിലീസിനോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടയില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. 

വില്ലുപുരത്ത് ശ്രീനിവാസ തീയേറ്ററില്‍ അജിതിന്റെ കൂറ്റന്‍ ഫ്‌ലക്‌സില്‍ പാലഭിഷേകം നടത്താന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് പരിക്കേറ്റു. ഫ്‌ലക്‌സ് മറിഞ്ഞ് വീണാണ് അപകടമുണ്ടായത്. 
SUMMARY: As two big ticket films — Petta and Viswasam hit the screens on Thursday — multiple instances of violence occurred in Tamil Nadu on the day the films released.

Keywords: Entertainment, Tamil Cinema

About Unknown

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal