Follow KVARTHA on Google news Follow Us!
ad

17-ാം വയസില്‍ വീടും നാടും മാതാപിതാക്കളേയും വിട്ട് ഹിമാലയത്തില്‍ ; ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കൊടും തണുത്ത വെള്ളത്തില്‍ കുളിച്ച് ദൈവചിന്തയില്‍ മുഴുകും; തിരിച്ചെത്തിയത് പലതും പഠിച്ച ശേഷം: പ്രധാനമന്ത്രി നരേന്ദ്ര മോഡി

17-ാം വയസില്‍ വീടും നാടും മാതാപിതാക്കളേയും വിട്ട് ഹിമാലയത്തില്‍ Mumbai, News, Politics, Religion, Lifestyle & Fashion, Prime Minister, Narendra Modi, Media, National,
മുംബൈ: (www.kvartha.com 10.01.2019) 17-ാം വയസില്‍ വീടും നാടും മാതാപിതാക്കളേയും വിട്ട് ഹിമാലയത്തില്‍ പോയി. ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കൊടും തണുത്ത വെള്ളത്തില്‍ കുളിച്ച് ദൈവചിന്തയില്‍ മുഴുകും. അവിടെ നിന്ന് തിരിച്ചെത്തിയത് പലതും പഠിച്ച ശേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ ആദ്യകാല ജീവിതവും കഷ്ടപ്പാടുകളും അയവിറക്കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചു തന്നയുമുള്ള ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിക്കുന്നതിനായാണ് 17-ാം വയസ്സില്‍ തന്റെ യാത്രകള്‍ ആരംഭിച്ചതെന്ന് ഹ്യൂമന്‍സ് ഓഫ് ബോംബൈയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ആണ് പ്രധാനമന്ത്രി ഇക്കാര്യം തുറന്നുപറഞ്ഞത്.

How young Narendra Modi got his guiding force: Freezing Himalayan baths, life with sadhus, Mumbai, News, Politics, Religion, Lifestyle & Fashion, Prime Minister, Narendra Modi, Media, National

വളരുമ്പോള്‍ എനിക്ക് കൗതുകങ്ങള്‍ അധികമായിരുന്നു, എന്നാല്‍ അറിവ് കുറവും. സൈനികോദ്യോഗസ്ഥരെ പണ്ടു കാണുമ്പോള്‍ ഇതു മാത്രമാണു രാജ്യത്തെ സേവിക്കാനുള്ള മാര്‍ഗമെന്നാണു കരുതിയിരുന്നത്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചു സിദ്ധന്‍മാരുമായും സന്യാസിമാരുമായും സംസാരിച്ചതോടെയാണ് ഈ ധാരണ മാറിയത്. ഈ ലോകത്തു കണ്ടെത്താന്‍ ഏറെയുണ്ടെന്ന് അപ്പോള്‍ ബോധ്യമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഞാന്‍ എന്നെത്തന്നെ ദൈവത്തില്‍ അര്‍പ്പിച്ചു. 17-ാം വയസ്സിലായിരുന്നു ഇത്. മാതാപിതാക്കളെവിട്ട് അങ്ങനെയാണ് ഹിമാലയത്തിലേക്കു പോകുന്നത്. വീടുവിട്ടിറങ്ങുമ്പോള്‍ അമ്മ എനിക്കു മധുരം തന്നു. നെറ്റിയില്‍ കുറിയിട്ട് അനുഗ്രഹിച്ചു. അത് എന്റെ ജീവിതത്തിലെ തീര്‍ച്ചപ്പെടുത്താനാകാത്ത കാലഘട്ടമായിരുന്നു. പക്ഷേ ഒരുപാട് ഉത്തരങ്ങള്‍ അപ്പോള്‍ ലഭിച്ചു. ഏറെ ദൂരം സഞ്ചരിച്ചു. രാമകൃഷ്ണ മിഷന്റെ കൂടെ ഏറെക്കാലം പ്രവര്‍ത്തിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു യാത്ര ചെയ്തുകൊണ്ടേയിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ മൂന്നുമണിക്കും 3.45നും ഇടയില്‍ ബ്രഹ്മ മുഹൂര്‍ത്തത്തിലാണ് ഉണരുക. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. അതിന്റെ തീക്ഷ്ണത ഇപ്പോഴുമുണ്ട്. ജലപാതത്തിന്റെ നേര്‍ത്ത ശബ്ദത്തില്‍നിന്നു പോലും ശാന്തത, ഏകത്വം, ധ്യാനം എന്നിവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു. പ്രപഞ്ചത്തിന്റെ താളത്തിനൊപ്പം പൊരുത്തപ്പെടാന്‍ എനിക്കൊപ്പം ജീവിച്ച സന്യാസിമാര്‍ പഠിപ്പിച്ചു.

ചിന്തകളിലും പരിമിതികളിലും നമ്മളെല്ലാം കെട്ടിയിടപ്പെട്ടിരിക്കുകയാണ്. വിശാലതയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ പ്രപഞ്ചത്തില്‍ ഒന്നുമല്ലെന്നു ബോധ്യമാകും. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷമാണു വീട്ടിലേക്കു തിരികെപോയത്.

എട്ട് അംഗങ്ങളുള്ള കുടുംബം ഒരു ചെറിയ വീട്ടിലാണു താമസിച്ചിരുന്നത്. പക്ഷേ ഞങ്ങള്‍ക്ക് അതു മതിയായിരുന്നു. എന്റെ അമ്മയ്ക്കു വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പക്ഷേ രോഗങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവ് അവര്‍ക്കു ദൈവം കൊടുത്തു. റെയില്‍വേ സ്‌റ്റേഷനിലെ അച്ഛന്റെ കട തുറന്ന് വൃത്തിയാക്കിയ ശേഷമാണ് എപ്പോഴും സ്‌കൂളിലേക്കു പോയിരുന്നത്.

സ്‌കൂള്‍ കഴിഞ്ഞാല്‍ അച്ഛനെ സഹായിക്കുന്നതിനായി തിരിച്ചെത്തും. അവിടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവരെ കാണുകയായിരുന്നു എന്റെ ലക്ഷ്യം. അവര്‍ക്കു ചായ കൊടുത്ത് അവരുടെ കഥകള്‍ കേള്‍ക്കും. അങ്ങനെയാണ് ഞാന്‍ ഹിന്ദി ഭാഷ പഠിച്ചത്. ചിലരില്‍നിന്ന് ബോംബൈയെക്കുറിച്ചു കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

എട്ടാം വയസ്സിലാണ് ആദ്യമായി ആര്‍എസ്എസിന്റെ പരിപാടിയില്‍ പോകുന്നതെന്നും മോഡി പറഞ്ഞു. ഗുജറാത്ത് വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നു ഭക്ഷണസ്റ്റാള്‍ ഉണ്ടാക്കി. നമ്മള്‍ ഏതു സാഹചര്യത്തിലാണു ജനിച്ചതെന്നു പ്രധാനമല്ല. നിങ്ങള്‍ എന്നോടു കഷ്ടപ്പാടുകള്‍ ചോദിച്ചാല്‍ അങ്ങനെയൊന്നുണ്ടായില്ലെന്നേ പറയാന്‍ സാധിക്കൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: How young Narendra Modi got his guiding force: Freezing Himalayan baths, life with sadhus, Mumbai, News, Politics, Religion, Lifestyle & Fashion, Prime Minister, Narendra Modi, Media, National.