Follow KVARTHA on Google news Follow Us!
ad

ഫുട്‌ബോള്‍ കഥ പറഞ്ഞ സിനിമകള്‍ക്ക് മാത്രമായി 'ഫ്രീഡം ഫീല്‍ഡ്' ഒരുങ്ങുന്നു; സിനിമാ പരമ്പരയ്ക്കു 14ന് തുടക്കം

ലോക കലയുടെ സംഗമവേദിയായ കൊച്ചി മുസ്സിരിസ് ബിനാലെയുടെ നാലാം പതിപ്പില്‍ ഫുട്‌ബോള്‍ പാക്കേജുമായി ആര്‍ട്ടിസ്റ്റ് സിനിമാ Biennale ‘Artist Cinema’ series returns with football package, Kochi, Kerala, News, Entertainment, Cinema.
കൊച്ചി: (www.kvartha.com 12.01.2019) ലോക കലയുടെ സംഗമവേദിയായ കൊച്ചി മുസ്സിരിസ് ബിനാലെയുടെ നാലാം പതിപ്പില്‍ ഫുട്‌ബോള്‍ പാക്കേജുമായി ആര്‍ട്ടിസ്റ്റ് സിനിമാ പരമ്പരയ്ക്കു തുടക്കം. ലോകപ്രശസ്ത കായികയിനമായ ഫുട്‌ബോള്‍ പ്രമേയമാക്കി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ ചലച്ചിത്രങ്ങളാണ് 'ഫ്രീഡം ഫീല്‍ഡ്' എന്ന പേരില്‍ ജനുവരി 14 മുതല്‍ 18 വരെ വൈകിട്ട് 6.30 മുതല്‍ ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാഡ് പവിലിയനില്‍ പ്രദര്‍ശനത്തിനെത്തുക. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത നിരൂപകനായ ഫൈസല്‍ഖാനാണ് ഫുട്‌ബോള്‍ പാക്കേജ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
 Biennale ‘Artist Cinema’ series returns with football package, Kochi, Kerala, News, Entertainment, Cinema.

ഫുട്‌ബോള്‍ ലോകത്തിനു ചുറ്റും ജീവിതങ്ങള്‍ മൊട്ടിട്ടതിനെക്കുറിച്ചാണ് ഡോക്കുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും സംവദിക്കുന്നതെന്ന് ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കലയേയും സംസ്‌കാരത്തേയും കുറിച്ച് എഴുതുന്ന ഫൈസല്‍ പറഞ്ഞു. കേരളത്തിന്റെ ഫുട്‌ബോള്‍ അഭിനിവേശത്തെ പ്രതിധ്വനിപ്പിക്കുക കൂടിയാണ് ഡിസംബര്‍ 12 ന് തിരിതെളിഞ്ഞ് 108 ദിവസം നീളുന്ന ബിനാലെയില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആര്‍ട്ടിസ്റ്റ് സിനിമാ പരമ്പരയുടെ ഭാഗമായ ഫുട്‌ബോള്‍ പാക്കേജ്.


ഗോവയേയും പശ്ചിമ ബംഗാളിനേയും മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയില്‍ ഫുട്‌ബോളിനോട് ഏറെ അഭിനിവേശമുള്ള സംസ്ഥാനമാണ് കേരളമെന്ന് കെബിഎഫ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.


ഫുട്‌ബോളിന്റെ ഏകീകരണ ശക്തിയെയാണ് ഓരോ സിനിമയും പങ്കുവയ്ക്കുന്നത്. ഫുട്‌ബോള്‍ കളിയ്ക്കു ചുറ്റും രൂപപ്പെടുന്ന പ്രത്യേക ഇതിവൃത്തങ്ങളെയാണ് ഇവ വരച്ചുകാട്ടുക. ജനുവരി 14ന് പ്രദര്‍ശനത്തിനെത്തുന്ന ഡോക്കുമെന്ററിയായ 'കൈസര്‍' ഫുട്‌ബോള്‍ കളിക്കാതെ തന്റെ കഴിവുകളെക്കുറിച്ച് എല്ലാവരേയും ബോധ്യപ്പെടുത്തുന്ന ഫുട്‌ബോള്‍ തൊഴിലായി സ്വീകരിച്ച കളിക്കാരന്റെ കഥയാണ് പറയുന്നത്. ജനുവരി 16 ന് പ്രദര്‍ശിപ്പിക്കുന്ന നൈജീരിയയില്‍ നിന്നുള്ള 'സുഡാനി' എന്ന മലയാളം ഫീച്ചര്‍ ഫിലിം കുടിയേറിപ്പാര്‍ക്കലിനെയാണ് പ്രമേയമാക്കിയിരിക്കുന്നതെന്ന് ഫൈസല്‍ വ്യക്തമാക്കി.

ജനുവരി 15 ന് മായാ സിന്‍ഷ്റ്റീന്റെ 'ഫോര്‍എവര്‍ പ്യൂവര്‍', ജനുവരി 17 ന് റിബേക്ക ഫോര്‍ച്യൂണിന്റെ 'ജസ്റ്റ് ചാര്‍ലി', ജനുവരി 18 ന് വിദാദ് ഷഫോക്കോജിന്റെ '17' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വ്യത്യസ്തങ്ങളാണെങ്കിലും കഴിയുന്നവിധത്തില്‍ ചിത്രങ്ങളെ കോര്‍ത്തിണക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കോട്ടയം ജില്ലക്കാരനായ ഫൈസല്‍ ബാങ്ക് ഉദ്യോഗസ്ഥനായാണ് കരിയറിന് തുടക്കം കുറിച്ചത്. 2014 ബിനാലെ രണ്ടാം ലക്കത്തിലും സിനിമാ പാക്കേജ് ഫൈസല്‍ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്.

നൈജീരിയയില്‍ നിന്നുളള ചിത്രമായ 'സുഡാനി'യിലെ പ്രധാന അഭിനേതാവായ സൗബിന്‍ ഷഹീര്‍ ബിനാലെ നടക്കുന്ന കൊച്ചിയിലുള്ള വ്യക്തിയാണ്. ഈ ചിത്രത്തിന്റെ പ്രദര്‍ശനത്തിനെത്താന്‍ സൗബിന്‍ ശ്രമിക്കുമെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Biennale ‘Artist Cinema’ series returns with football package, Kochi, Kerala, News, Entertainment, Cinema.