Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ട് 13 വര്‍ഷം മുമ്പ് മരിച്ചയാളുടെ ഖബര്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, പള്ളി പരിസരത്തേക്ക് വിശ്വാസികളുടെ പ്രവാഹം, KVARTHA EXCLUSIVE

13 വര്‍ഷം മുമ്പ് മരിച്ചയാളുടെ ഖബര്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഇതോടെ പ13-year-old-dead-body-makes-news, Kerala, kasaragod, News, Religion, Muslim, Islam,
കാസര്‍കോട്: (www.kvartha.com 23.01.2019) 13 വര്‍ഷം മുമ്പ് മരിച്ചയാളുടെ ഖബര്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഇതോടെ പള്ളി പരിസരത്തേക്ക് വിശ്വാസികള്‍ ഒഴുകിയെത്തി. ബേക്കല്‍ മൗവ്വല്‍ രിഫാഇ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ 13 വര്‍ഷം മുമ്പ് ഖബറടക്കിയ തായല്‍ മൗവ്വലിലെ ഹസൈനാറിന്റെ മകന്‍ ആമു (80)വിന്റെ ഖബറിടം തുറന്നപ്പോഴാണ് മൃതദേഹം മണ്ണിനോട് ചേരാതെ അതേപടി ഉള്ളതായി കണ്ടെത്തിയത്.

പള്ളിയുടെ പുനര്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ നിലവിലുള്ള പള്ളി വീതി കൂട്ടാന്‍ വേണ്ടി പില്ലര്‍ സ്ഥാപിക്കുന്നതിനായാണ് ഖബറടക്കിയ സ്ഥലം കുഴിച്ചത്. അപ്പോഴാണ് 13 വര്‍ഷം മുമ്പ് മരിച്ച ആമുവിന്റെ മൃതദേഹം കേടുപാടുകളൊന്നും സംഭവിക്കാതെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആമുവിന്റെ മൂത്ത മകന്‍ അന്‍സാര്‍ എത്തുകയും പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. സംഭവം വലിയ അത്ഭുതമാണെന്ന് പള്ളിക്കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ കെവാര്‍ത്തയോട് പറഞ്ഞു.

വിവരമറിഞ്ഞതോടെ നൂറുകണക്കിന് വിശ്വാസികള്‍ സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തി. ഖബര്‍ അതേപടി കണ്ടതിനാല്‍ പള്ളിയുടെ നവീകരണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പിതാവിന്റെ ഖബര്‍ പരിശോധിച്ച് അതേപടിയുണ്ടെന്ന് ഉറപ്പുവരുത്തിയതായി അദ്ദേഹത്തിന്റെ മകന്‍ അന്‍സാരിയും കെവാര്‍ത്തയോട് പറഞ്ഞു.


ചൊവ്വാഴ്ച ഉച്ചയോടെയാണ് നിര്‍മാണത്തിനായി ഖബര്‍ നില്‍ക്കുന്ന സ്ഥലത്ത് കുഴിയെടുത്തത്. സംശയം തോന്നി അതേപടി നിലനിര്‍ത്തുകയായിരുന്നു. പിന്നീട് ബുധനാഴ്ച രാവിലെയാണ് തുറന്ന് പരിശോധിച്ചത്. അതേപടി കണ്ടതോടെ ഖബര്‍ പൂര്‍വ്വസ്ഥിതിയിലാക്കി. മൃതദേഹം അടക്കം ചെയ്യുമ്പോള്‍ പൂശുന്ന സുഗന്ധദ്രവ്യത്തിന്റെ മണം സ്ഥലത്ത് പരന്നിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പില്ലര്‍ സ്ഥാപിക്കുന്നതിനായി മറ്റു ചില ഖബറുകളും മാറ്റേണ്ടതുണ്ട്. അതിനുള്ള ഒരുക്കം നടന്നുവരികയാണെന്ന് പള്ളിക്കമ്മിറ്റി അറിയിച്ചു.

ഇസ്‌ലാമിക ആചാര അനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമായി മത നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ അലിഞ്ഞ് ചേരില്ലെന്നാണ് വിശ്വാസം. ഇത് ശരിവെക്കുന്ന രീതിയിലാണ് ആമുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആസിയുമ്മയാണ് ആമുവിന്റെ ഭാര്യ. അന്‍സാരിയെ കൂടാതെ അഷ്‌റഫ്, അസീസ്, ബീവി, സൈനബ, ഖദീജ എന്നിവര്‍ മക്കളാണ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നീലേശ്വരം തൈക്കടപ്പുറത്ത് 14വര്‍ഷം മുമ്പ് മരിച്ച തൈക്കടപ്പുറത്തെ മാളയില്‍ അഹ് മദ് ഹാജിയുടെ മൃതദേഹവും മണ്ണിനോട് അലിയാതെ അതേപടി കണ്ടിരുന്നു. ഭാര്യ ആഇശ (80)യുടെ മൃതദേഹം മറവ് ചെയ്യുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹ് മദ് ഹാജിയെ മറവ് ചെയ്ത സ്ഥലം വീണ്ടും തുറന്നപ്പോഴാണ് മൃതദേഹം അതേപടി കണ്ടത്.

Keywords: 13-year-old-dead-body-makes-news, Kerala, kasaragod, News, Religion, Muslim, Islam, 
< !- START disable copy paste -->