» » » » » » » » » » » ആലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നില്‍ 11 കാരണങ്ങള്‍

ന്യൂഡല്‍ഹി: (www.kvartha.com 11.01.2019) സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ നീക്കിയതിനു പിന്നില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ (സിവിസി) കണ്ടെത്തലുകളാണ്. 11 ആരോപണങ്ങളാണ് വര്‍മയ്‌ക്കെതിരെ ഉയര്‍ന്നത്.

ഇവയെക്കുറിച്ചുള്ള വിശദീകരണങ്ങളും ചോദ്യങ്ങളുമായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി മല്ലികാര്‍ജുന്‍ ഖര്‍ഗെ എത്തിയെങ്കിലും ഭൂരിപക്ഷ തീരുമാനം അനുസരിച്ചു വര്‍മയെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

How Alok Verma was removed as CBI director, New Delhi, News, Trending, CBI, Prime Minister, Narendra Modi, Allegation, Probe, National

വര്‍മയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍:

1. അന്വേഷണത്തെ സ്വാധീനിക്കാന്‍ കൈക്കൂലി വാങ്ങി.

സിവിസിയുടെ കണ്ടെത്തല്‍: ഇക്കാര്യത്തില്‍ നേരിട്ടുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. എന്നാല്‍ വര്‍മയുടെ പെരുമാറ്റം സംശയാസ്പദമാണ്. തെളിവുകള്‍ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണം.

2. ഐആര്‍സിടിസി - ലാലു പ്രസാദ് കേസില്‍ പ്രധാനപ്പെട്ടയാളുടെ പേര് കേസില്‍ കുറ്റം ചുമത്തിയപ്പോള്‍ ഒഴിവാക്കി. ഭൂമിക്കുവേണ്ടി റെയില്‍വേ ഹോട്ടലുകള്‍ കൈമാറ്റം ചെയ്‌തെന്നാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.

സിവിസി: ഇതു ശരിയാണെന്നു കണ്ടെത്തി. സംഭവം ഗുരുതരമായ അച്ചടക്കലംഘനമെന്നും വിലയിരുത്തല്‍ .

3. മുകളില്‍ പറഞ്ഞ കേസുമായി ബന്ധപ്പെട്ടു പട്‌നയിലെ റെയ്ഡുകള്‍ തിരിച്ചുവിളിച്ചു.

സിവിസി: ഈ ആരോപണം തെളിയിക്കാനായിട്ടില്ല.

4. സിബിഐ ഓഫിസറുടെ സഹോദരനുമായി ബന്ധപ്പെട്ട ബാങ്ക് ക്രമക്കേടില്‍ അന്വേഷണം വൈകിപ്പിച്ചു. ഇതുവഴി പ്രധാന പ്രതിക്കു രക്ഷപ്പെടാന്‍ വഴിയൊരുക്കി.

സിവിസി: ആരോപണം തെറ്റാണെന്നു കണ്ടെത്തി.

5.ബന്ധുവിന്റെ ബാങ്ക് ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കേസ് അന്വേഷണം നിരീക്ഷിക്കാനുതകുന്ന പദവിയില്‍ നിയമിച്ചു.

സിവിസി: ആരോപണം വസ്തുതയ്ക്കു നിരക്കുന്നതല്ല.

6. രണ്ടു വ്യവസായികളെ സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരം മറ്റ് അന്വേഷണ ഏജന്‍സികളുമായി പങ്കുവച്ചില്ല

സിവിസി: ആരോപണം വസ്തുതയ്ക്കു നിരക്കുന്നതല്ല.

7. ഹരിയാനയിലെ ഭൂമിയേറ്റെടുക്കലിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കൈക്കൂലി വാങ്ങി.

സിവിസി: അന്വേഷണത്തിനുള്ള സമയക്കുറവുമൂലം ആരോപണം തെളിയിക്കാനായിട്ടില്ല.

8. ഡെല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകേസില്‍ ഫലപ്രദമായി ഇടപെട്ടില്ല.

സിവിസി: ആരോപണം പൂര്‍ണമായി തെളിയിക്കാനായിട്ടില്ല. സിബിഐയുടെ മറ്റൊരു വിഭാഗത്തെക്കൊണ്ടു പുനരന്വേഷിപ്പിക്കണം.

9. കാലിക്കടത്തുകാരെ സഹായിച്ചു.

സിവിസി: ആരോപണം വസ്തുതയ്ക്കു നിരക്കുന്നതല്ല.

10. ആഭ്യന്തര അന്വേഷണത്തില്‍ ഗുരുതര അച്ചടക്കലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥരെ മറ്റൊരു സ്ഥാനത്തു നിയമിക്കാന്‍ ശ്രമിച്ചു.

സിവിസി: ആരോപണം വസ്തുതയ്ക്കു നിരക്കുന്നതല്ല.

11. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസര്‍ക്കെതിരായ സിബിഐ കേസിന്റെ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെട്ടു.

സിവിസി: ആരോപണം ഭാഗികമായി ശരിയാണെന്നു തെളിഞ്ഞു. കൂടുതല്‍ അന്വേഷണം വേണം.

11 ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ ആറെണ്ണം ഇതുവരെ തെളിയിക്കാനായിട്ടില്ല, അല്ലെങ്കില്‍ കൂടുതല്‍ അന്വേഷണം വേണ്ടിയിരിക്കുന്നു. ഒരെണ്ണം തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്. നാലുകേസുകളില്‍ സാമ്പത്തിക ലാഭം നേടാന്‍ സാധിച്ചിട്ടില്ലെന്ന് സിവിസി കണ്ടെത്തിയതായും ഖര്‍ഗെ യോഗത്തില്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

കേസുകള്‍ അന്വേഷിക്കണമെന്നും എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്നതുകൊണ്ടുമാത്രം ഒരു വ്യക്തിയെ കുറ്റക്കാരനായി കാണാനാകില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും ഖര്‍ഗെ വ്യക്തമാക്കി. വര്‍മയെ കേള്‍ക്കാതെ കമ്മിറ്റി അന്തിമ തീരുമാനം എടുക്കരുതെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: How Alok Verma was removed as CBI director, New Delhi, News, Trending, CBI, Prime Minister, Narendra Modi, Allegation, Probe, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal