Follow KVARTHA on Google news Follow Us!
ad

വിധവയുടെ വീടിനു സമീപം മലിനജലം; മൂന്നാഴ്ചയ്ക്കകം നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നുറുശതമാനം തളര്‍ച്ച ബാധിച്ച മകനുമായി താമസിക്കുന്ന വിധവയായ സ്ത്രീയുടെKollam, News, Local-News, Human- rights, Complaint, Criticism, village office, District Collector, Kerala,
കൊല്ലം: (www.kvartha.com 07.12.2018) നുറുശതമാനം തളര്‍ച്ച ബാധിച്ച മകനുമായി താമസിക്കുന്ന വിധവയായ സ്ത്രീയുടെ വീടിന് സമീപമുള്ള ഓട മണ്ണിട്ടു നികത്തിയതുമൂലം വീടിനു ചുറ്റും മഴവെള്ളം തളംകെട്ടുന്ന സാഹചര്യത്തില്‍ മലിനജലം ഒഴുക്കാന്‍ ജില്ലാ ഭരണകൂടവും ചവറ ഗ്രാമപഞ്ചായത്തും മൂന്നാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു.

കൊല്ലം ചവറ തോട്ടിനു വടക്ക് ശ്രീരംഗത്തില്‍ ലളിതമ്മയുടെ പരാതി ഉടന്‍ പരിഹരിക്കാനാണ് കമ്മിഷന്‍ ഉത്തരവ്. ചവറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി. ലളിതമ്മക്കുള്ള വസ്തു മണ്ണിട്ട് ഉയര്‍ത്തിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് പഞ്ചായത്ത് അറിയിച്ചു. പഞ്ചായത്ത് റോഡില്‍ ഓട നിര്‍മിച്ചാല്‍ മാത്രമെ പരാതിക്കു ശാശ്വത പരിഹാരം കാണാന്‍ കഴിയൂവെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.

Wastewater issues; Human Rights Commission has requested action within three weeks,Kollam, News, Local-News, Human- rights, Complaint, Criticism, village office, District Collector, Kerala

പരിസരവാസി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ സ്വന്തം ഭൂമി മണ്ണിട്ട്
ഉയര്‍ത്തിയത് കാരണമാണു തങ്ങള്‍ക്കു ദുരന്തമുണ്ടായതെന്നു പരാതിക്കാരി കമ്മിഷനെ
അറിയിച്ചു. വസ്തു മണ്ണിട്ട് ഉയര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ല. മഴക്കാലത്ത് കക്കൂസ്

മാലിന്യമുള്‍പ്പടെ വീടിനകത്തു കയറുന്ന അവസ്ഥയാണ്. മുമ്പുണ്ടായിരുന്ന ഓട മണ്ണിട്ട് നികത്തിയതിനെ കുറിച്ചോ വെള്ളം ഒഴുകാന്‍ പര്യാപ്തമായ ഓട നിലവിലില്ലാത്തതിനെ കുറിച്ചോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന് കമ്മിഷന്‍ കണ്ടെത്തി.

പഞ്ചായത്തിന്റെയും വില്ലേജിന്റെയും നിര്‍ദേശങ്ങള്‍ മാനുഷികമല്ല. വരുമാനമില്ലാത്ത രണ്ടു രോഗബാധിതരുടെ ജീവിതം തീര്‍ത്തും ദുരിതത്തിലാണെന്നും കമ്മിഷന്‍ കണ്ടെത്തി. നടപ്പാക്കാന്‍ കഴിയാത്ത നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കുന്നതെന്നും
കമ്മിഷന്‍ കുറ്റപ്പെടുത്തി. സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടുത്തുന്ന ഭൂപരിവര്‍ത്തനത്തെ അധികാരികള്‍ നിസാരവല്‍കരിച്ചതായി കമ്മിഷന്‍ കണ്ടെത്തി.

നാട്ടിലെ നിയമസംവിധാനം മുഴുവന്‍ ഇവിടെ നിസഹായരായി നില്‍ക്കുകയാണ്. ശാശ്വത പരിഹാരത്തിന് ഓട നിര്‍മിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. അതുവരെ മലിനജലം ഒഴുക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കണം. അടിയന്തര നടപടികള്‍ കൊല്ലം ജില്ലാ കലക്ടര്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wastewater issues; Human Rights Commission has requested action within three weeks,Kollam, News, Local-News, Human- rights, Complaint, Criticism, village office, District Collector, Kerala.