Follow KVARTHA on Google news Follow Us!
ad

ടിയാഗോയുടെ പരിഷ്‌കരിച്ച പതിപ്പ് എക്‌സ് ഇസഡ് പ്ലസ് വിപണിയില്‍

ടാറ്റയുടെ ഹാച്ച് ബാക്ക് വിഭാഗത്തിലെ ജനപ്രിയ മോഡലായ ടിയാഗോയുടെ പരിഷ്‌കരിച്ച പതിപ്പ് എക്‌സ് Business, Car, Tata Tiago XZ+ Variant Launched In India for Rs 5.57 Lakh
മുംബൈ: (www.kvartha.com 13.12.2018) ടാറ്റയുടെ ഹാച്ച് ബാക്ക് വിഭാഗത്തിലെ ജനപ്രിയ മോഡലായ ടിയാഗോയുടെ പരിഷ്‌കരിച്ച പതിപ്പ് എക്‌സ് ഇസഡ്+ വിപണിയിലെത്തി. കൂടുതല്‍ യുവത്വം തുടിക്കുന്ന ആകര്‍ഷകമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുമായാണ് പുതിയ മോഡലിന്റെ വരവ്. ഡിസൈന്‍ കൊണ്ടും, കാര്യക്ഷമത കൊണ്ടും, മികച്ച ഫീച്ചറുകള്‍ കൊണ്ടും ഹാച്ച് ബാക്ക് വിഭാഗത്തിലെ യുവാക്കളുടെ പ്രിയപ്പെട്ട കാറായ ടിയാഗോ പുതിയ സ്‌റ്റൈല്‍, കൂട്ടിച്ചേര്‍ക്കലിലൂടെ സെഗ്മെന്റില്‍ പകരം വെക്കാനില്ലാത്ത ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തുവാനാണ് ലക്ഷ്യമിടുന്നത്.
Business, Car, Tata Tiago XZ+ Variant Launched In India for Rs 5.57 Lakh

ഗ്ലോസി ബ്ലാക്ക് റൂഫും, സ്‌പോയ്‌ലറുമാണ് ഡ്യൂവല്‍ ടോണ്‍ മോഡലില്‍ അടങ്ങിയിരിക്കുന്നത്. 15ഇഞ്ച് ഡ്യൂവല്‍ ടോണ്‍ അലോയ് വീലുകള്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്. ക്രോം അക്‌സെന്റ്, ടാലിഗേറ്റ് എന്നിവയും ഇന്‌ഫോടെയ്‌ന്മെന്റ് സംവിധാനത്തില്‍ 7ഇഞ്ച് ഹര്‍മന്‍ ടച്ച് സ്‌ക്രീന്‍ സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വോയിസ് കമാന്‍ഡ് റെക്കഗ്‌നിഷന്‍, ഇന്‍കമിങ് എസ്എംഎസ് നോട്ടിഫിക്കേഷന്‍, ഡിജിറ്റല്‍ കണ്ട്രോള്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മാത്രമല്ല ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്ട്രോള്‍ സ്‌മോക്ഡ് ബ്ലാക്ക് ബെസലോടുകൂടിയ പ്രൊജക്ടര്‍ ഹെഡ് ലാംപ്, ഇലക്ട്രിക്കലി ഫോള്‍ഡിങ് റിവര്‍വ്യൂ മിററുകള്‍ എന്നീ സവിശേഷതകളും പുതിയ വേരിയന്റില്‍ ലഭ്യമാകും.

ഫൈവ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനോടുകൂടിയ 1.2ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍, 1.05ലിറ്റര്‍ റെവോടോര്‍ക് ഡീസല്‍ എന്‍ജിന്‍ എന്നീ വിഭാഗങ്ങളില്‍ വാഹനം ലഭ്യമാകും. കാന്യന്‍ ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ എന്നീ രണ്ട് ആകര്‍ഷകമായ വര്‍ണ്ണങ്ങളില്‍ സിംഗിള്‍ അല്ലെങ്കില്‍ ഡ്യൂവല്‍ ടോണ്‍ നിറങ്ങളിലുള്ള എക്സ്റ്റീരിയറോടുകൂടിയായാകും പുതിയ മോഡലായ എക്‌സ് ഇസഡ്+ നിരത്തിലെത്തുക.സിംഗിള്‍ ടോണ്‍ പെട്രോള്‍ ടിയാഗോ എക്‌സ് ഇസഡ്+ ന്റെ ഡല്‍ഹി എക്ഷോറൂം വില 5.57 ലക്ഷം രൂപയും, ഡ്യൂവല്‍ ടോണ്‍ പെട്രോള്‍ മോഡലിന്റെ വില 5.64 ലക്ഷം രൂപയുമാണ്. ഡീസല്‍ മോഡലുകളുടെ വില യഥാക്രമം 6.31ലക്ഷം(സിംഗിള്‍ ടോണ്‍), 6.38ലക്ഷം (ഡ്യൂവല്‍ ടോണ്‍)എന്നിങ്ങനെയുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Business, Car, Tata Tiago XZ+ Variant Launched In India for Rs 5.57 Lakh