Follow KVARTHA on Google news Follow Us!
ad

റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി വിധി വെള്ളിയാഴ്ച

റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും. ഇടപാടിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള National, News, Supreme Court of India, Supreme Court to pronounce verdict Friday on pleas for probe
ന്യൂഡല്‍ഹി: (www.kvartha.com 13.12.2018) റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും. ഇടപാടിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കുക. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂറി, യശ്വന്ത് സിന്‍ഹ എന്നിവരാണ് കോടതിയെ സമീപിച്ചത്.
 National, News, Supreme Court of India, Supreme Court to pronounce verdict Friday on pleas for probe

ഹര്‍ജിയെ തുടര്‍ന്ന് ഇടപാടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളും രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ വിമാനങ്ങളുടെ യഥാര്‍ഥ വിലയും സാങ്കേതിക വിവരങ്ങളും കൈമാറാന്‍ കഴിയില്ലെന്നായിരുന്നു ആദ്യം കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. പിന്നീട് മുദ്രവെച്ച കവറില്‍ ഇവ കൈമാറി.

വ്യോമസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ധാരണകള്‍ അട്ടിമറിച്ചാണ് എന്‍ഡിഎ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്നും ഇതിന് പിന്നില്‍ അഴിമതി ഉണ്ടെന്നുമാണ് പ്രധാന ആരോപണം. അനില്‍ അമ്പാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി നിശ്ചയിച്ചതിലും ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Supreme Court of India, Supreme Court to pronounce verdict Friday on pleas for probe