Follow KVARTHA on Google news Follow Us!
ad

ക്രിസ്മസ് ആഹ്ലാദമാക്കി വലിയ വിലക്കുറവില്‍ സപ്‌ളൈകോ ക്രിസ്മസ് ഫെയറിന് തുടക്കം

പ്രളയം കാരണം ഓണവും റമദാനും ആഘോഷിക്കാനാവാതെ പോയ ജനങ്ങള്‍ക്ക് ക്രിസ്മസ് ആഹ്ലാദത്തിന്റെ Supplyco, Kerala, News, Christmas, Rate, Supply-Co X-Mas fair started
തിരുവനന്തപുരം: (www.kvartha.com 13.12.2018) പ്രളയം കാരണം ഓണവും റമദാനും ആഘോഷിക്കാനാവാതെ പോയ ജനങ്ങള്‍ക്ക് ക്രിസ്മസ് ആഹ്ലാദത്തിന്റെ അവസരമായി മാറണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സര്‍ക്കാര്‍ പരിപാടികളിലെ പ്രധാനപ്പെട്ട ഒരിനമായി സപ്ലൈകോ ഫെയറുകള്‍ മാറണം. സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ഫെയറുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Supplyco, Kerala, News, Christmas, Rate, Supply-Co X-Mas fair started

സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയവും പെട്രോളിയം വിലവര്‍ധനയും പോലുള്ള പ്രതികൂല ഘടകങ്ങളുണ്ടായിട്ടും അരിയുടെയും അവശ്യസാധനങ്ങളുടെയും വില കുറയ്ക്കാന്‍ സര്‍ക്കാരിനായി എന്ന് അധ്യക്ഷത വഹിച്ച ഭക്ഷ്യ, സിവില്‍ സപ്‌ളൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

അലോട്ട് ചെയ്യുന്ന ധാന്യങ്ങള്‍ പൂര്‍ണമായും ജനങ്ങളിലെത്തിക്കാനായി. അവശ്യസാധനങ്ങള്‍ എല്ലാം ലഭിക്കുന്ന കേന്ദ്രങ്ങളായി സപ്ലൈകോ മാറണമെന്ന കാഴ്ചപ്പാടിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ഫെയറിലെ ആദ്യവില്പനയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ നിര്‍വഹിച്ചു. ഭക്ഷ്യ പൊതുവിതരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, ഭക്ഷ്യ പൊതുവിതരണവകുപ്പ് കമ്മിഷണര്‍ സി എ ലത, നഗരസഭ പ്ലാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ എം എസ് ജയ സ്വാഗതവും സിവില്‍ സപ്‌ളൈസ് ജനറല്‍ മാനേജര്‍ ഡോ. നരസിംഹ ഗാരു ടി എല്‍ റെഡ്ഡി നന്ദിയും പറഞ്ഞു. ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവില്‍ മെട്രോ ഫെയറില്‍ ലഭിക്കും. ഫെയര്‍ ഈ മാസം 24 വരെ പ്രവര്‍ത്തിക്കും.

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ ക്രിസ്മസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. സപ്ലൈകോയുടെ മറ്റെല്ലാ വിപണന ശാലകളും ഈ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെ ഇടവേളയില്ലാതെയും പ്രവര്‍ത്തിക്കും. ക്രിസ്മസ് കേക്ക്, ബേക്കറി വിഭവങ്ങള്‍ എന്നിവ മിതമായ വിലയില്‍ ക്രിസ്മസ് ഫെയറുകള്‍ വഴി നല്‍കുവാനും സപ്ലൈകോ തയ്യാറായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Supplyco, Kerala, News, Christmas, Rate, Supply-Co X-Mas fair started