» » » » » » ഫോണില്‍ പുരുഷ സുഹൃത്തിന്റെ നമ്പര്‍ കണ്ടെത്തി; സൈനീകന്‍ കാമുകിയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

ദുബൈ: (www.kvartha.com 06-12-2018) സൈനീകന്‍ കിടപ്പുമുറിയില്‍ കാമുകിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ചുവെന്ന കേസില്‍ വിചാരണ തുടരുന്നു. കാമുകിയുടെ ബന്ധുവായ പെണ്‍കുട്ടിയേയും കിടപ്പുമുറിയില്‍ പൂട്ടിയിട്ടിരുന്നു. ഒക്ടോബര്‍ 6നാണ് യുവതി പോലീസിനെ വിളിച്ചത്. കാമുകനായ സൈനീകന്‍ തന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ സ്‌നാപ്ചാറ്റ് കോണ്ടാക്ടില്‍ ഒരു പുരുഷന്റെ നമ്പര്‍ കണ്ടതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് യുവതി പറഞ്ഞു. എന്നാല്‍ ഈ കോണ്‍ടാക്ട് നമ്പര്‍ ബന്ധുവായ പെണ്‍കുട്ടിയുടെ സുഹൃത്തിന്റേതാണെന്ന് യുവതി പറയുന്നു.

അല്‍ ഖുസൈസിലെ വില്ലയിലാണ് യുവതിയെ അടച്ചിട്ടിരുന്നത്. കാമുകന്‍ പുറത്ത് പോയ തക്കത്തിന് യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Gulf, UAE, Crime, Assault

യുവതി ഫോണില്‍ വിളിച്ച് അറിയിച്ചതനുസരിച്ചാണ് ബന്ധുവായ പെണ്‍കുട്ടി  വില്ലയിലെത്തിയത്. എന്നാല്‍ കോപാകുലനായ കാമുകന്‍ പെണ്‍കുട്ടിയേയും യുവതിക്കൊപ്പം കിടപ്പുമുറിയില്‍ അടച്ചിടുകയായിരുന്നു. പ്രതി പോലീസിന് മുന്‍പില്‍ കുറ്റം സമ്മതിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: An 18-year-old man allegedly locked up his girlfriend and her cousin inside his bedroom at his villa and assaulted her, a Dubai court has heard. The Emirati soldier has been accused of illegal confinement as he stood trial at the Court of First Instance.

Keywords: Gulf, UAE, Crime, Assault 

About Unknown

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal