Follow KVARTHA on Google news Follow Us!
ad

ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗവേഷകന്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗവേഷകന്‍ മരിച്ചു. News, Bangalore, National, Death, Accident, Injured, Police,
ബെംഗളൂരു:(www.kvartha.com 05/12/2018) ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗവേഷകന്‍ മരിച്ചു. മൈസൂരു സ്വദേശിയായ മനോജാണ് (32) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതുല്യ കുമാര്‍, നരേഷ് കുമാര്‍, കാര്‍ത്തിക് ഷിനോയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എയ്‌റോസ്‌പേസ് ലാബിലെ ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

News, Bangalore, National, Death, Accident, Injured, Police, Scientist killed in suspected hydrogen cylinder explosion at Indian Institute of Science in Bengaluru

ബുധനാഴ്ച ഉച്ചയ്ക്ക് 2.20 ഓടെയാണ് സംഭവം. മരിച്ച ഗവേഷകന്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 20 അടി ദൂരേക്ക് തെറിച്ചതായി ഐഐഎസ്എസി സുരക്ഷ തലവന്‍ എം ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമെ ഏത് രീതിയിലാണ് അപകടം ഉണ്ടായതെന്ന് വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.

അപടത്തില്‍ മരിച്ചയാളും പരിക്കേറ്റവരും സൂപ്പര്‍ വേവ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഗവേഷകരാണ്. ഈ സ്ഥാപനം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Bangalore, National, Death, Accident, Injured, Police, Scientist killed in suspected hydrogen cylinder explosion at Indian Institute of Science in Bengaluru