» » » » » » » പ്രതികൂല കാലാവസ്ഥ: കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ മരിച്ചത് 70,000 പേര്‍

ന്യൂഡല്‍ഹി: (www.kvartha.com 06-12-2018) പ്രതികൂല കാലാവസ്ഥയ്ക്ക് ലോകത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ 5.2 ലക്ഷം പേര്‍ ഇരകളായതായി റിപോര്‍ട്ട്. ഇന്ത്യയില്‍ 70,000 പേരാണ് പ്രതികൂല കാലാവസ്ഥയ്ക്ക് ഇരകളായത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നതിനിടയിലാണ് പുതിയ റിപോര്‍ട്ട്.

കാലാവസ്ഥാ വ്യതിയാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് മ്യാന്മറിലാണ്. ഇന്ത്യയ്ക്ക് പട്ടികയില്‍ രണ്ടാം സ്ഥാനമാണുള്ളത്. 2017ല്‍ മാത്രം ഇന്ത്യയില്‍ 2,736 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും ചുഴലിക്കാറ്റിലുമാണ് മരണങ്ങള്‍ സംഭവിച്ചത്. 2017ല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യുര്‍റ്റൊ റിക്കോയിലാണ്. മരിയ ചുഴലിക്കാറ്റില്‍ ഇവിടെ 2,978 പേര്‍ മരിച്ചിരുന്നു.

National, India, Climate change

1998 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 3,660 പേര്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്  മരിക്കുന്നുവെന്നാണ് കണക്ക്. ആകെ 73,212 പേരാണ് ഈ വര്‍ഷങ്ങള്‍ക്കിടയില്‍  മരിച്ചത്.

ഭൂകമ്പം, സുനാമി, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ എന്നിവ മൂലമുണ്ടായ മരണങ്ങള്‍ ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം ഇതൊന്നും കാലവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങള്‍ അല്ല.

പ്രതികൂല കാലാവസ്ഥ ഇന്ത്യയ്ക്കുണ്ടാക്കിയ നഷ്ടം 67.2 ബില്യണ്‍ ഡോളറാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Amid calls for much stronger action on climate change, a new report on Tuesday said more than 5.2 lakh people died in extreme weather events across the world in the last twenty years, with India accounting for the second highest number of these casualties after Myanmar.

Keywords: National, India, Climate change 

About Unknown

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal