Follow KVARTHA on Google news Follow Us!
ad

മോദിസര്‍ക്കാരുമായുള്ള തര്‍ക്കം രൂക്ഷം; ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നി India, National, News, Narendra Modi, RBI, Bank, Resigned, New Delhi, RBI Governor Urjit Patel resigns
ന്യൂഡല്‍ഹി: (www.kvartha.com 10.12.2018) ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ഊര്‍ജിത് പട്ടേല്‍ അറിയിച്ചു. എന്നാല്‍ മോദിസര്‍ക്കാരുമായുള്ള തര്‍ക്കം രൂക്ഷമായതാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് സൂചന.

ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ബിഐ നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രവുമായി തര്‍ക്കം തുടരുകയാണ്. ഇതിനുപിന്നാലെയാണ് ഊര്‍ജിത് പട്ടേലിന്റെ രാജി. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ അവകാശം കവരുന്ന പല നടപടികളും സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.


Keywords: India, National, News, Narendra Modi, RBI, Bank, Resigned, New Delhi, RBI Governor Urjit Patel resigns