Follow KVARTHA on Google news Follow Us!
ad

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആദ്യമായി യുഎഇയിലേക്ക്

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആദ്യമായി യുഎഇയിലേക്ക്. 2019 ആദ്യത്തിലായിരിക്കും മാര്‍പ്പാപ്പയുടെ യുഎഇ സന്ദര്‍ശനം. യുഎഇ വിദേശകാര്യ മന്ത്രി ഷെയിഖ് അബ്ദുല്ലാഹ് ബിന്‍ സായിAbu Dhabi, Gulf, News, Religion, Visit, UAE, World, Pope Francis to make landmark visit to UAE
അബുദാബി: (www.kvartha.com 06.12.2018) ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആദ്യമായി യുഎഇയിലേക്ക്. 2019 ആദ്യത്തിലായിരിക്കും മാര്‍പ്പാപ്പയുടെ യുഎഇ സന്ദര്‍ശനം. യുഎഇ വിദേശകാര്യ മന്ത്രി ഷെയിഖ് അബ്ദുല്ലാഹ് ബിന്‍ സായിദും സംഘവും നേരത്തെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ യുഎഇയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം മാര്‍പ്പാപ്പ സ്വീകരിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനം.

2019 ഫെബ്രുവരി മാസത്തിലായിരിക്കും പോപ്പ് യുഎഇയില്‍ എത്തുന്നതെന്നാണ് വിവരം. മതേതര സംവാദങ്ങള്‍ക്ക് പോപ്പിന്റെ സന്ദര്‍ശനം സഹായിക്കുമെന്നും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മാക്തൂം ട്വിറ്ററില്‍ കുറിച്ചു. മാര്‍പാപ്പയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും മാര്‍പാപ്പ സമാധാനത്തിന്റെയും ക്ഷമയുടെയും സാഹോദര്യത്തിന്റെയും അടയാളമാണെന്നും ചരിത്ര സന്ദര്‍ശനത്തെ ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ട്വീറ്റ് ചെയ്തു.

എന്നെ സമാധാനത്തിന്റെ വാഹകനാക്കൂ എന്ന സന്ദേശവുമായാണ് അബുദാബി സന്ദര്‍ശനമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഫെബ്രുവരിയില്‍ യുഎഇയില്‍ എത്തുന്ന മാര്‍പാപ്പ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്റര്‍ ഫെയ്ത്ത് സമ്മേളനത്തിലും പങ്കെടുക്കും.



Keywords: Abu Dhabi, Gulf, News, Religion, Visit, UAE, World, Pope Francis to make landmark visit to UAE