Follow KVARTHA on Google news Follow Us!
ad

പിറവം പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പാക്കാത്തതിനു പിന്നില്‍ രാഷ്ട്രീയസമ്മര്‍ദമെന്ന് ഓര്‍ത്തഡോക്‌സ് സഭ

പിറവം പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പാക്കാത്തതിനു പിന്നില്‍ രാഷ്ട്രീയസമ്മര്‍ദമാണെന്ന് സംശയിക്കുന്നതായി Kottayam, News, Kerala, Church, Piravam, orthodox church against Govt on Piravom Mosque case
കോട്ടയം: (www.kvartha.com 13.12.2018) പിറവം പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പാക്കാത്തതിനു പിന്നില്‍ രാഷ്ട്രീയസമ്മര്‍ദമാണെന്ന് സംശയിക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭ. കോടതി ഉത്തരവ് നടപ്പാക്കാന്‍ എത്തിയപ്പോള്‍ നടന്ന അക്രമങ്ങള്‍ പോലീസിന്റെ അറിവോടെയാണെന്നും സഭ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പിറവം പള്ളി വിഷയത്തില്‍ സംഘര്‍ഷത്തിന് ഓര്‍ത്തഡോക്‌സ് സഭ ഇല്ലന്നും എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
Kottayam, News, Kerala, Church, Piravam, orthodox church against Govt on Piravom Mosque case

പിറവം പള്ളി വിഷയം സര്‍ക്കാര്‍ ഗൗരവമായി എടുക്കണം. പിറവം പള്ളി കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതി മറച്ചുവെക്കാനാണ് യാക്കോബായ വിഭാഗത്തിന്റെ ശ്രമം. ഇടതുപക്ഷത്തിനും ഭരിക്കുന്ന കക്ഷിക്കും ചേര്‍ന്നതല്ല നടപടി. വിധി നടപ്പിലാക്കിയാല്‍ ഇടതുപക്ഷ സര്‍ക്കാരിന് അഭിമാനിക്കാവുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. ശബരിമല കോടതിവിധി നടപ്പാക്കാനുള്ള താല്‍പ്പര്യത്തിന്റെ നൂറിലൊരാംശം പള്ളിതര്‍ക്കക്കേസില്‍ കോടതിവിധി നടപ്പാക്കുന്നതില്‍ ഉണ്ടയില്ല. ഇതില്‍ ഒരു പരിധിവരെ ഇരട്ടതാപ്പാണ് നടന്നിരിക്കുന്നത്.

വിധി നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യം പോലീസ് ഒരുക്കിയില്ല. പള്ളിയിലേക്ക് പ്രതിഷേധം ഉയര്‍ത്താന്‍ എത്തിയവര്‍ക്ക് വന്‍തോതില്‍ സഹായകകരമായി. ഇത് തടയാന്‍ പോലീസ് ഒന്നും ചെയ്തില്ല. മുന്‍കൂട്ടി പള്ളിയിലേക്ക് എത്താതിരിക്കാന്‍ യാതൊരുനടപടിയും ഉണ്ടായില്ല. അവിടെ കയറാന്‍ നിരോധനമുളള മെത്രാന്മാര്‍ നിര്‍ബാധം അവിടെ കയറി. ഇതൊന്നും തടയാന്‍ പോലീസ് ഒന്നും ചെയതില്ല.
എറാണകുളത്തെ സി പി എം നേതാക്കള്‍ നേരത്തെ 2017 ല്‍ കോടതി വിധിക്കെതിരായ യോഗത്തില്‍ പങ്കെടുത്തിരുന്നു.

സഭകളുടെ പരിപാടിയില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. സുപ്രിം കോടതി വിധിക്കെതിരായി യാക്കോബായ സഭ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തത് സംശയിക്കണം. പിറവത്ത് കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരും പോലീസും താല്‍പര്യം കാട്ടിയില്ല. വിധി നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായ താത്പര്യമുണ്ടായിരുന്നെങ്കില്‍ പള്ളിയിലേക്ക് ആള്‍ക്കാരെ കയറ്റാതെ തടയുമായിരുന്നു.

ശബരിമലയില്‍ ലക്ഷക്കണക്കിന് ആളുകളുടെ പ്രതിഷേധമാണുണ്ടായത്. എന്നിട്ടും നടപടിയില്‍ ഉറച്ചുനിന്ന് ആഴ്ചകളോളം നിരോധനാജ്ഞ പ്രഖ്യാപിച്ച് കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നോക്കിയപ്പോള്‍ ഇവിടെ അതിന്റെ ഒരംശം പോലും പരിശ്രമം ഉണ്ടായില്ല എന്നതില്‍ സഭയുടെ ശകതമായ പ്രതിഷേധം രേഖപ്പെടുത്തി.

അവിടെ പ്രതിഷേധിച്ച നിരവധി പേര്‍ക്കെതിരെ കേസ് എടുത്തു. എന്നാല്‍ പിറവത്ത് പ്രതിഷേധിക്കുകയും ആക്രമം കാട്ടുകയും ചെയ്ത ഒരാള്‍ക്കെതിരെയും പെറ്റിക്കേസ് പോലും എടുത്തിട്ടില്ലെന്നും ഇത് സര്‍ക്കാരിന്റെ ആര്‍ജവക്കുറവാണെന്നും അവര്‍ ആരോപിച്ചു. പിറവം പള്ളിയിലെ ആത്മഹത്യ ഭീഷണി നാടകം സ്ഥലത്തെ ഒരു ഡിവൈഎസ്പിയുടെ തിരക്കഥയുടെ ഭാഗമാണെന്ന് കണ്ടെത്തിയതായും തെളിഞ്ഞിട്ടുണ്ട്.

സഭാ അനുരഞ്ജനത്തിന് എതിരല്ല. എന്നാല്‍ കോടതി വിധിക്കെതിരെ നിലകൊള്ളുന്ന പാത്രിയാക്കിസ് വിഭാഗത്തിന്റെ നിലപാട് അതിനു തടസ്സം നില്‍ക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഒരിക്കലും സഭാ സമാധാനത്തിന് എതിര് നിന്നിട്ടില്ല. സഭയ്ക്കുള്ളിലെ പ്രശ്‌നം ആരംഭിച്ച കാലം മുതല്‍ വിവിധ സമിതികളുടെയും വ്യകതികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുളള സമാധാന ആലോചനയില്‍ എല്ലാം സഭ സഹകരിച്ചിട്ടുണ്ട്.

2017 ജൂലൈ മൂന്നിലെ വിധിയിലും കൃത്യമായി പറയുന്നത് സഭാ പ്രശ്‌നം തീരാത്തത് പാത്രിയര്‍ക്കീസ് വിഭാഗം സഹകരിക്കാത്തതുകൊണ്ടാണെന്നാണ്. സമാധാനത്തിന് പാത്രിയര്‍ക്കീസ് വിഭാഗം ആഗ്രഹിക്കുന്നങ്കെില്‍ 1934 ലെ ഭരണ ഘടന അംഗീകരിക്കുവാന്‍ തയ്യാറാകണം. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ അല്ലാതെ ഒരു സമാധാന ശ്രമത്തിനും സഭ ആഗ്രഹിക്കുന്നില്ല. കോടതിവിധി നടപ്പാക്കുന്നത് പള്ളികള്‍ പിടിച്ചെടുക്കുവാനല്ല, നിയമവിരുദ്ധമായ സമാന്തരഭരണം അവസാനിപ്പിച്ച് വ്യവസ്ഥാപിതമായ ഭരണം നിലനിര്‍ത്തുവാനുമാണ്. ഒരു വിശ്വാസിയെയും പുറത്താക്കാന്‍ സഭ ആഗ്രഹിക്കുന്നില്ല. ഇടവക പൊതുയോഗം തെരഞ്ഞെടുക്കുന്നവര്‍ക്ക് ഭരണം നടത്താം. ഇപ്പോള്‍ സഭയുടെ മറ്റു പള്ളികളിലേക്കും സ്ഥാപനങ്ങളിലേക്കും അക്രമം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാത്രിയര്‍ക്കീസ് വിഭാഗം. ഈ വെല്ലുവിളി സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു.

കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്, പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്, വൈദീക ട്രസ്റ്റി ഫാ. ഡോ. എം ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വകതാവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, News, Kerala, Church, Piravam, orthodox church against Govt on Piravom Mosque case