Follow KVARTHA on Google news Follow Us!
ad

റഫാല്‍ അഴിമതിയിലൂടെ പുറത്തായത് മോദിയെന്ന ദുര്‍ഭരണാധികാരിയുടെ യഥാര്‍ത്ഥ മുഖം: ഉമ്മന്‍ ചാണ്ടി

റഫാല്‍ അഴിമതിയിലൂടെ പുറത്തായത് മോദിയെന്ന ദുര്‍ഭരണാധികാരിയുടെ യഥാര്‍ത്ഥ മുഖമാണ Kerala, kasaragod, News, Oommen Chandy, Narendra Modi, AICC, Politics, Oommen Chandy against Modi
കാസര്‍കോട്: (www.kvartha.com 04.12.2018) റഫാല്‍ അഴിമതിയിലൂടെ പുറത്തായത് മോദിയെന്ന ദുര്‍ഭരണാധികാരിയുടെ യഥാര്‍ത്ഥ മുഖമാണന്ന് മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ലോകം കണ്ട അഴിമതിക്കാരില്‍ തന്റെ സ്ഥാന ഒന്നാം സ്ഥാനത്താണന്നു രാജ്യത്തിന്റെ കാവല്‍ ഭടനായി വിശേഷിപ്പിച്ചു അധികാരത്തില്‍ വന്ന നരേന്ദ്ര മോദി തെളിയിച്ചിരിക്കുകയാണന്നു അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തില്‍ മുന്‍ ഡി സി സി പ്രസിഡണ്ട് കെ വെളുത്തമ്പുവിന്റെ  സ്മരണയ്ക്കായി പണി തീര്‍ത്ത ഹാള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ഇത്രയും കാലം നടന്ന തിരഞ്ഞടുപ്പുകളെക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉള്ളതാണ് അടുത്ത് വരുന്ന ലോക്‌സഭാ തിരഞ്ഞടുപ്പ്. ഒരു വശത്ത് ബി ജെ പിയുടെ കീഴില്‍ ഇരുണ്ട ശക്തികളും മറുപക്ഷത്ത് ജനാധിപത്യ മതേതര കക്ഷികളുമാണ് മത്സരം. ഇരുണ്ട ശക്തികളെ ഭരണത്തില്‍ നിന്നും തുരത്താന്‍ കോണ്‍ഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണ് എന്നതിന്റെ ഉദാഹരണമാണ് കര്‍ണാടകയിലും തെലുങ്കാനയിലും കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കക്ഷികളുടെ യോജിപ്പ് ഇന്ന് രാജ്യത്ത് അനിവാര്യമായിരിക്കുകയാണ്. നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ നാട് ആകെ തകര്‍ന്നു. സാമ്പത്തിക ഭദ്രത താറുമാറായി. ഇന്ധനവില നിയന്ത്രണമില്ലാതെ കുതിക്കുന്നു. ക്രൂഡ് ഓയില്‍ മാര്‍ക്കെറ്റിലെ വിലയ്ക്ക് അനുസരിച്ചാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വര്‍ധന എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. യു പി എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ക്രൂഡ് ഓയിലിന് 147 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ ഇവിടെ പെട്രോള്‍ 74 രൂപയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഇന്ന് ക്രൂഡ് ഓയിലിന് ബാരലിന് 80 രൂപ മാത്രം ഉള്ളപ്പോള്‍ പെട്രോളിന്റെ വില ലിറ്ററിന് 85 രൂപയ്ക്ക് മുകളിലാണന്നും മോദി ഭരണത്തെ ഇല്ലാതാക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ അനിവാര്യമായിരിക്കുകയാണന്നു അദ്ദേഹം പറഞ്ഞു. മുന്‍ ഡി സി സി പ്രസിഡണ്ട് കെ വെളുത്തമ്പുവിന്റെ സ്മരണ ഡി സി സി ഓഫീസ് മന്ദിരത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകയ്ക്കായി ഇങ്ങനെ ഒരു ഹാള്‍ പണിതീര്‍ത്ത ഡി സി സി നേതൃത്വത്തെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കെ വെളുത്തമ്പുവിന്റെ ചായാചിത്രം കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ അനാചാദനം ചെയ്തു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മൊയ്തീന്‍ കുട്ടി ഹാജിയേയും അധ്യാപനത്തില്‍ കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് നേടിയ കെ പി എസ് ടി എ നേതാവ് ടി കെ ഏവുജീനെയും ഉമ്മന്‍ചാണ്ടി പൊന്നാടയണിയിച്ചു ആദരിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എ ഗോവിന്ദന്‍ നായര്‍ സ്വാഗതവും വിനോദ് കുമാര്‍ പള്ളയില്‍ വീട് നന്ദിയും പറഞ്ഞു. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ബാലകൃഷ്ണ വോര്‍കൊടുലു, പി കെ ഫൈസല്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, പി ജി ദേവ്, കരുണ്‍ താപ്പ, എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, ഗീത കൃഷ്ണന്‍, ശാന്തമ്മ ഫിലിപ്, കെ പി പ്രകാശന്‍, ടോമി പ്ലാചെനി, ഹരീഷ് പി നായര്‍, ബാലകൃഷ്ണന്‍ പെരിയ, സുന്ദര ആരിക്കാടി, സോമശേഖര ശേണി, സി വി ജെയിംസ്, പി വി സുരേഷ്, ധന്യ സുരേഷ്, മീനാക്ഷി ബാലകൃഷ്ണന്‍, അഡ്വ. സുബ്ബയ്യ റായി, കെ ഖാലിദ്, കെ വാരിജാക്ഷന്‍ സംബന്ധിച്ചു.

Kerala, kasaragod, News, Oommen Chandy, Narendra Modi, AICC, Politics, Oommen Chandy against Modi

Keywords: Kerala, kasaragod, News, Oommen Chandy, Narendra Modi, AICC, Politics, Oommen Chandy against Modi