Follow KVARTHA on Google news Follow Us!
ad

പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ രണ്ടുപേരുടെ റഫറന്‍സ് രേഖ നിര്‍ബന്ധമാക്കി ഇന്ത്യന്‍ എംബസി

പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ രണ്ടുപേരുടെ റഫറന്‍സ് രേഖ നിര്‍ബന്ധമാക്കി ഇന്ത്യന്‍ എംബസി. കുവൈത്തിലെ Kuwait, Gulf, Passport, News, Application, New rule for passport applicants by Indian embassy Kuwait
കുവൈത്ത് സിറ്റി: (www.kvartha.com 10.12.2018) പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ രണ്ടുപേരുടെ റഫറന്‍സ് രേഖ നിര്‍ബന്ധമാക്കി ഇന്ത്യന്‍ എംബസി. കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ സിവില്‍ ഐഡി പകര്‍പ്പ്, ടെലിഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാക്കിയത്. എന്നാല്‍, ഇതുസംബന്ധിച്ച് എംബസി പൊതുജനങ്ങള്‍ക്ക് അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഏജന്‍സിക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനോ നിലവിലുള്ളത് പുതുക്കുന്നതിനോ ഉള്ള അപേക്ഷകളില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ പേര്, മേല്‍വിലാസം എന്നിവക്കൊപ്പം സിവില്‍ ഐഡി പകര്‍പ്പ്, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും കൂടെ വെക്കണമെന്നാണ് നിര്‍ദേശം.
 Kuwait, Gulf, Passport, News, Application, New rule for passport applicants by Indian embassy Kuwait

ഇക്കാര്യം അറിയാതെ സേവനകേന്ദ്രത്തിലെത്തിയ നിരവധി പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകാതെ മടങ്ങേണ്ടിവന്നു. നിര്‍ദിഷ്ട പാസ്‌പോര്‍ട്ട് അപേക്ഷാ ഫോറത്തില്‍ 19ാം നമ്പര്‍ കോളത്തിലാണ് പേരും മേല്‍വിലാസവും ചേര്‍ക്കേണ്ടത്. കോളം 19ല്‍ പരാമര്‍ശിച്ച വ്യക്തികളുടെ സിവില്‍ ഐഡി പകര്‍പ്പും ഫോണ്‍ നമ്പറും ആണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്.

രേഖകള്‍ ഇല്ലാത്ത അപേക്ഷകളില്‍ എംബസി തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സേവനകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kuwait, Gulf, Passport, News, Application, New rule for passport applicants by Indian embassy Kuwait