Follow KVARTHA on Google news Follow Us!
ad

ദീപ നിശാന്തിനെ കലോത്സവത്തില്‍ വിധികര്‍ത്താവാക്കിയതില്‍ അപാകതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ദീപ നിശാന്തിനെ കലോത്സവത്തില്‍ വിധികര്‍ത്താവാക്കിയതില്‍ അപാകതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉടലെടുത്ത പശ്ചാത്തലത്തിലാണ് വിശദീകരKerala, Thiruvananthapuram, News, Kerala school kalolsavam, Alappuzha, Minister, Judge, Minister Prof. C Raveendranath on Deepa Nishanth as judge
തിരുവനന്തപുരം: (www.kvartha.com 08.12.2018) ദീപ നിശാന്തിനെ കലോത്സവത്തില്‍ വിധികര്‍ത്താവാക്കിയതില്‍ അപാകതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉടലെടുത്ത പശ്ചാത്തലത്തിലാണ് വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തിയത്.

കലോത്സവ മാന്വല്‍ പ്രാകരം ദീപയ്ക്ക് യോഗ്യതയുണ്ട്. ദീപയ്‌ക്കെതിരായ ആക്ഷേപങ്ങള്‍ മറ്റ് വിഷയമാണെന്നും രവീന്ദ്രനാഥ് പറഞ്ഞു. നേരത്തെ മറ്റൊരാളുടെ കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ചുവെന്ന ആരോപണത്തിന് വിധേയമായി സോഷ്യല്‍ മീഡിയയിലും മറ്റും ദീപയ്‌ക്കെതിരെ പ്രതിഷേധമുണ്ട്.

മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. മൂല്യ നിര്‍ണയം നടക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.



Keywords: Kerala, Thiruvananthapuram, News, Kerala school kalolsavam, Alappuzha, Minister, Judge, Minister Prof. C Raveendranath on Deepa Nishanth as judge