» » » » » » » » » » എല്ലാവരേയും ഞെട്ടിച്ച് വീണ്ടും ലോറന്‍സിന്റെ കൊച്ചുമകന്‍ ; ഇത്തവണ എത്തിയത് ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ സമര പന്തലില്‍

തിരുവനന്തപുരം: (www.kvartha.com 05.12.2018) എല്ലാവരേയും ഞെട്ടിച്ച് വീണ്ടും ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ഇമ്മാനുവല്‍. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉപവാസ സമരം ചെയ്യുന്ന ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണനെ സന്ദര്‍ശിക്കാനാണ് ഇത്തവണ സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ഇമ്മാനുവല്‍ ജോസഫ് എത്തിയത്.

അതേസമയം ശബരിമല വിഷയത്തില്‍ നടത്തുന്ന സമരം രാഷ്ട്രീയമല്ലെന്നും തികച്ചും ആത്മീയമാണെന്നും മിലന്‍ പ്രതികരിച്ചു. കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് തെറ്റായ നടപടിയാണെന്നും മിലന്‍ കൂട്ടിച്ചേര്‍ത്തു. നേരത്ത ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ മിലന്‍ പങ്കെടുത്തത് ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.

Milan Immanuel Joseph visits A N Radhakrishnan, Thiruvananthapuram, News, Politics, BJP, CPM, Trending, Sabarimala Temple, Kerala

അതേസമയം, കഴിഞ്ഞ തവണത്തെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ തന്റെ അമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ നീക്കമുണ്ടായതായും മിലന്‍ പറഞ്ഞു. പാര്‍ട്ടിയോട് വിശദീകരിച്ചിട്ടാണോ ബി.ജെ.പി പരിപാടിക്ക് പോയതെന്നാണ് സിഡ്‌കോ എം.ഡി അമ്മയോട് ചോദിച്ചത്.

എന്നാല്‍ എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമായത് കൊണ്ടാണ് താന്‍ ശബരിമല സമരത്തില്‍ പങ്കെടുത്തത്. അത് രാഷ്ട്രീയ സമരമാണെന്ന് തോന്നുന്നില്ല. തികച്ചും ആത്മീയമാണെന്നും മിലന്‍ വിശദീകരിച്ചു.

Keywords: Milan Immanuel Joseph visits A N Radhakrishnan, Thiruvananthapuram, News, Politics, BJP, CPM, Trending, Sabarimala Temple, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal