Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി യുവാവ് നിര്യാതനായി

മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി. കൊല്ലം പട്ടത്താനം സ്വദേശി വാഴവിള കുന്നത്തുവീട്ടില്‍News, Oman, Gulf, hospital, Death, Obituary, Dead Body,
ഇബ്ര (ഒമാന്‍):(www.kvartha.com 13/12/2018) മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി. കൊല്ലം പട്ടത്താനം സ്വദേശി വാഴവിള കുന്നത്തുവീട്ടില്‍ രാമകൃഷ്ണന്റെയും ശ്യാമളയുടെയും മകന്‍ മോഹനന്‍ (39) ആണ് മരിച്ചത്. ഡിസംബര്‍ അഞ്ചിന് നെഞ്ചുവേദനയെ തുടര്‍ന്ന് ഇബ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

രണ്ടുവര്‍ഷം ദുബൈയില്‍ ജോലി ചെയ്തിരുന്ന മോഹനന്‍ രണ്ടുമാസം മുമ്പാണ് ഒമാനിലെത്തിയത്. ഇബ്രയില്‍ നിര്‍മാണ കമ്പനിയില്‍ മേസണായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. രജനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

News, Oman, Gulf, Hospital, Death, Obituary, Dead Body, Malayali youth dies in Oman

സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ കൊച്ചിയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Oman, Gulf, Hospital, Death, Obituary, Dead Body, Malayali youth dies in Oman