Follow KVARTHA on Google news Follow Us!
ad

20 വയസ് പ്രായം തോന്നുന്ന യുവതിയുടെ മൃതദേഹം മീനുകള്‍ പാതി ഭക്ഷിച്ച നിലയില്‍ തടാകത്തില്‍ ; എച്ച് ഐ വി ബാധിതയുടേതെന്ന് കരുതി 23 ഏക്കര്‍ തടാകം വറ്റിച്ച് ഗ്രാമവാസികള്‍; വറ്റിക്കുന്നത് ഗ്രാമത്തിലെ ഏക ജല ശ്രോതസ്

20 വയസ് പ്രായം തോന്നുന്ന യുവതിയുടെ മൃതദേഹം മീനുകള്‍ പാതി ഭക്ഷിച്ച നിലയില്‍ Bangalore, News, Local-News, River, Woman, Dead Body, Humor, National,
ബംഗളൂരു: (www.kvartha.com 06.12.2018) 20 വയസ് പ്രായം തോന്നുന്ന യുവതിയുടെ മൃതദേഹം മീനുകള്‍ പാതി ഭക്ഷിച്ച നിലയില്‍ തടാകത്തില്‍ പൊങ്ങി. ഇതോടെ മൃതദേഹം എച്ച് ഐ വി ബാധിതയുടേതെന്ന് കരുതി 23 ഏക്കര്‍ തടാകം വറ്റിക്കാനുള്ള ഒരുക്കവുമായി ഗ്രാമവാസികള്‍. കര്‍ണാടക ധാര്‍വാഡ് മൊറാബ് ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

കഴിഞ്ഞയാഴ്ചയാണ് 20 വയസ് പ്രായം തോന്നുന്ന യുവതിയുടെ മൃതദേഹം മീനുകള്‍ പകുതി തിന്ന നിലയില്‍ തടാകത്തില്‍ കണ്ടെത്തിയത്. ഇതോടെ എച്ച്‌ഐവി ബാധിക്കുമെന്നു ഭയന്നാണ് ഗ്രാമത്തിലെ ജനങ്ങള്‍ അവരുടെ ഏക ജലസ്രോതസ്സായ തടാകം വറ്റിക്കാന്‍ തീരുമാനിച്ചത്. എച്ച്‌ഐവി വെള്ളത്തിലൂടെ പകരില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടും ഇത് വിശ്വസിക്കാന്‍ ഇവര്‍ തയാറായില്ല.

Karnataka Villagers Drain Lake After Discovery of Woman's HIV-infected Body, Bangalore, News, Local-News, River, Woman, Dead Body, Humor, National

അഞ്ചു ദിവസം കൊണ്ട് 23 ഏക്കര്‍ തടാകത്തിന്റെ മുക്കാല്‍ ഭാഗം ഇവര്‍ വറ്റിച്ചുകഴിഞ്ഞു. കുടിക്കാനും ജലസേചനത്തിനും ഉള്‍പ്പെടെ കുറഞ്ഞതു 15,000 പേരാണ് ഈ തടാകത്തിലെ ജലം ഉപയോഗിക്കുന്നത്. അതിനാല്‍, മേഖലയിലെ മാലപ്രഭ കനാലില്‍ നിന്നു ശുദ്ധജലമെത്തിച്ചു തടാകം നിറയ്ക്കണമെന്നു ഗ്രാമവാസികള്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തടാകത്തിനു സമീപത്തു വസിക്കുന്ന സ്ത്രീയെ കഴിഞ്ഞ ഇരുപത്തിയെട്ടിനാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു ഭാഗം മത്സ്യം ഭക്ഷിച്ച നിലയിലായിരുന്നു. ഇവര്‍ക്ക് എച്ച്‌ഐവിയുണ്ടെന്നും വെള്ളം ഉപയോഗിച്ചാല്‍ അസുഖം പകരുമെന്നും ചിലര്‍ വാദിച്ചതോടെയാണ് ഗ്രാമീണര്‍ തടാകം വറ്റിക്കാന്‍ തീരുമാനിച്ചത്. ക്ലോറിനേഷന്‍ നടത്തി ജലം ശുദ്ധീകരിക്കാമെന്നു പറഞ്ഞെങ്കിലും ഇവര്‍ വഴങ്ങിയില്ല.

ഇരുപതോളം മോട്ടര്‍ എത്തിച്ചാണ് ജലം പമ്പ് ചെയ്തത്. ഇവിടെ നിന്നുള്ള വെള്ളം സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ കയറിയിട്ടും പമ്പിങ് നിര്‍ത്തിയിട്ടില്ല. അതിനിടെ പാതി മുങ്ങിയ സ്‌കൂളില്‍ നിന്നു വെള്ളം നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധം നടത്തി. ജനങ്ങളെ കാര്യം ബോധിപ്പിക്കാന്‍ കഴിയാത്തത് അധികൃതരെ നിസഹായരാക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഇവിടെ ഒരു കുട്ടി മുങ്ങി മരിച്ചെങ്കിലും ഇത്തരം നടപടിയൊന്നും ഗ്രാമീണര്‍ സ്വീകരിച്ചിരുന്നില്ലെന്നു പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. അതേസമയം, സമാന സംഭവം ജില്ലയിലെ നാവഹള്ളി ഗ്രാമത്തില്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ദളിത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഞ്ച് ഏക്കര്‍ തടാകം വറ്റിക്കുകയും വേറെ വെള്ളം നിറക്കുകയും ചെയ്തത്.

അതേസമയം എച്ച്‌ഐവി വൈറസിന് 25 ഡിഗ്രി സെല്‍ഷ്യസ് താപനിലയ്ക്കു മുകളില്‍ എട്ടു മണിക്കൂറിലധികം വെള്ളത്തില്‍ അതിജീവിക്കില്ലെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka Villagers Drain Lake After Discovery of Woman's HIV-infected Body, Bangalore, News, Local-News, River, Woman, Dead Body, Humor, National.