Follow KVARTHA on Google news Follow Us!
ad

അമേരിക്കയുടെ ഉപരോധം മറികടക്കാനൊരുങ്ങി ഇന്ത്യ; ഇറാനില്‍ നിന്ന് രൂപ കൊടുത്ത് എണ്ണ ഇറക്കുമതി ചെയ്യും

അമേരിക്കയുടെ ഇറാന്‍ ഉപരോധം മറികടക്കാനൊരുങ്ങി ഇന്ത്യ. ഇറാനില്‍ നിന്ന് ഡോളറിന് പകരം രൂപ National, India, America, Iran, India inks pact with Iran to pay crude bill in rupee
ന്യൂഡല്‍ഹി: (www.kvartha.com 06.12.2018) അമേരിക്കയുടെ ഇറാന്‍ ഉപരോധം മറികടക്കാനൊരുങ്ങി ഇന്ത്യ. ഇറാനില്‍ നിന്ന് ഡോളറിന് പകരം രൂപ കൊടുത്ത് എണ്ണ ഇറക്കുമതി ചെയ്യാനാണ് നീക്കം. രൂപയില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പ് വച്ചു. ഈ വര്‍ഷം നവംബര്‍ അഞ്ച് മുതലാണ് ഇറാന് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്.

നാഷണല്‍ ഇറാനിയന്‍ ഓയില്‍ കോപ്പറേഷന്റെ കീഴിലുള്ള യൂകോ ബാങ്ക് വഴിയാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പണം നല്‍കുക. ഉപരോധത്തിന് ശേഷം ദിവസേന 3,00,000 ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് അനുമതിയുണ്ട്. 180 ദിവസമാണ് ഉപരോധം.
National, India, America, Iran, India inks pact with Iran to pay crude bill in rupee

അമേരിക്കന്‍ ഉപരോധത്തിന് കീഴിലാണെങ്കിലും ഇന്ത്യക്ക് മരുന്നുകള്‍, ഭക്ഷ്യധാന്യങ്ങള്‍, വൈദ്യോപകരണങ്ങള്‍ മുതലായവ ഇറാനിലേക്ക് കയറ്റുമതി ചെയ്യാവുന്നതാണ്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, India, America, Iran, India inks pact with Iran to pay crude bill in rupee