Follow KVARTHA on Google news Follow Us!
ad

രാജ്യാന്തര ചലച്ചിത്ര മേള: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍, ദ ഡാര്‍ക്ക് റൂമിന് സുവര്‍ണ ചകോരം

രാജ്യാന്തര ചലച്ചിത്ര മേള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച Film, Cinema, Entertainment, Award, Kerala, IFFK 2018: Lijo Jose wins best director; Dark Room best movie
തിരുവനന്തപുരം: (www.kvartha.com 13.12.2018) രാജ്യാന്തര ചലച്ചിത്ര മേള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. ലിജോ രജത ചകോരം നേടി. മോണിക്ക ലൈരാനയുടെ ദ ഡാര്‍ക്ക് റൂം സുവര്‍ണ ചകോരം സ്വന്തമാക്കി. 15 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 23 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഈ.മ.യൗവിന്റെ സംവിധാനത്തിനാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് അവാര്‍ഡ് ലഭിച്ചത്.
 Film, Cinema, Entertainment, Award, Kerala, IFFK 2018: Lijo Jose wins best director; Dark Room best movie

ഈ.മ.യൗ എന്ന മലയാള ചിത്രം മൂന്ന് പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച ഏഷ്യന്‍ ചിത്രം, മികച്ച ജനപ്രിയ ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്‌കാരങ്ങളാണ് ലഭിച്ചത്. അനാമിക ഹക്‌സര്‍ നവാഗത സംവിധായികയ്ക്കുള്ള രജത ചകോരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് സുഡാനി ഫ്രം നൈജീരിയാണ്.

സൗമ്യനാന്‍ സാഹി സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം നേടി. മികച്ച ചിത്രത്തിനുള്ള പരാമര്‍ശം ദി ലൈസന്‍സ് സ്വന്തമാക്കി. തിരുവനന്തപുരം നിശാഗന്ധിയില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Film, Cinema, Entertainment, Award, Kerala, IFFK 2018: Lijo Jose wins best director; Dark Room best movie