Follow KVARTHA on Google news Follow Us!
ad

ശബരിമലയിലെ നിരോധനാജ്ഞ അംഗീകരിച്ച് ഹൈക്കോടതി

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ അംഗീകരിച്ച് ഹൈക്കോടതി. നിരോധനാKerala, Kochi, News, Sabarimala, Sabarimala Temple, High Court, Congress, Politics, Religion, HC approved 144 in Sabarimala
കൊച്ചി: (www.kvartha.com 06.12.2018) സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ അംഗീകരിച്ച് ഹൈക്കോടതി. നിരോധനാജ്ഞ മൂലം തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ചെയ്തതായും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ശബരിമലയില്‍ തിരക്ക് കൂടിയിട്ടുണ്ടന്നും കഴിഞ്ഞ ദിവസങ്ങളില്‍ 80,000 പേര്‍ വന്നു പോയതായും സമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതി തുറന്ന കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിരോധനാജ്ഞ അനന്തമായി നീട്ടുകയാണന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

അതേസമയം സര്‍ക്കാരിനെ പിന്തുണച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍, ശബരിമലയില്‍ നിരോധനാജ്ഞ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടാണെന്നും പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭം ഫലമില്ലാതായി.



Keywords: Kerala, Kochi, News, Sabarimala, Sabarimala Temple, High Court, Congress, Politics, Religion, HC approved 144 in Sabarimala