Follow KVARTHA on Google news Follow Us!
ad

ഹര്‍ത്താല്‍: തിരുവനന്തപുരത്ത് ചൊവ്വാഴ്ച നടത്താനിരുന്ന അര്‍ധവാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചു

Kerala, Thiruvananthapuram, ബിജെപി ഹര്‍ത്താലിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചൊവ്വാഴ്ച നടത്താനിരുന്ന അര്‍ധവാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചു. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍ ചൊവ്വാഴ്ച നടക്കേNews, Harthal, BJP, Examination, Harthal: Exams postponed in TVM
തിരുവനന്തപുരം: (www.kvartha.com 10.12.2018) ബിജെപി ഹര്‍ത്താലിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചൊവ്വാഴ്ച നടത്താനിരുന്ന അര്‍ധവാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചു. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഹൈസ്‌കൂള്‍ വിഭാഗം അര്‍ധവാര്‍ഷിക പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഹയര്‍സെക്കന്‍ഡറി രണ്ടാം പാദവാര്‍ഷിക പരീക്ഷ ഈ മാസം 21ലേക്ക് മാറ്റി.

സാങ്കേതിക സര്‍വകലാശാലയുടെ ചൊവ്വാഴ്ചത്തെ എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയതായി അക്കാദമിക് ഡീന്‍ ജെ ശ്രീകുമാര്‍ അറിയിച്ചു. അതേസമയം കേരള സര്‍വകലാശാലയുടെ ചൊവ്വാഴ്ച നടക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വകലാശാല പി ആര്‍ ഒ ഡോ. അജിത എസ് അറിയിച്ചു.


Keywords: Kerala, Thiruvananthapuram, News, Harthal, BJP, Examination, Harthal: Exams postponed in TVM