Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ News, New Delhi, National, High Court, Sabarimala, Supreme Court of India,
ന്യൂഡല്‍ഹി:(www.kvartha.com 06/12/2018) ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശബരിമലയില്‍ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാനാണ് ഹൈക്കോടതി മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചത്. സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ശബരിമലയില്‍ ഇത്തരമൊരു സമിതി പ്രയോഗികമല്ലെന്നും സര്‍ക്കാര് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി മുന്‍ ജഡ്ജിയും ദേവസ്വം ഓംബുഡ്‌സ്മാനുമായ ജസ്റ്റീസ് പി ആര്‍ രാമന്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയര്‍മാനായ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എസ് സിരിജഗന്‍, ഫയര്‌ഫോഴ്‌സ് ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരാണു സമിതി അംഗങ്ങള്‍.

News, New Delhi, National, High Court, Sabarimala, Supreme Court of India,Govt approach SC against Sabarimala observation team

ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ സമിതിയില്‍ നിക്ഷിപ്തമാകുന്ന വിധത്തിലാണു സമിതിക്കു രൂപം നല്‍കിയിരിക്കുന്നത്. മുഴുവന്‍ സര്‍ക്കാര് വകുപ്പുകളിലും ഇടപെടാനും തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ട്. ദേവസ്വം ബോര്‍ഡിനും പോലീസിനും ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമിതിക്ക് അധികാരമുണ്ട്. സമിതിയിലെ ഒരംഗം എല്ലാ സമയത്തും സന്നിധാനത്തുണ്ടാകുമെന്നാണു സൂചന. അങ്ങനെ വന്നാല്‍ ശബരിമലയിലെ മുഴുവന്‍ കാര്യവും മേല്‍നോട്ടസമിതിക്കു വിധേയമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, High Court, Sabarimala, Supreme Court of India,Govt approach SC against Sabarimala observation team